Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുണ്ടയായി ഫഹദും അരവിന്ദ് സ്വാമിയും! പൊലീസ് വേഷത്തിൽ വിജയ് സേതുപതി - ആരാധകരെ ഞെട്ടിച്ച് മണിരത്നം

ജ്യോതികയും ഐശ്വര്യയും നായികമാർ! രണ്ടും കൽപ്പിച്ച് മണിരത്നം

ജ്യോതിക
, വ്യാഴം, 11 ജനുവരി 2018 (15:22 IST)
ഗുണ്ടാ സഹോദരന്മാരായി ചിമ്പുവും അരവിന്ദ് സാമിയും ഫഹദുമെത്തുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൂവരും ഗുണ്ടക‌ളായി എത്തുന്നത്. ഇവരുടെ മാതാപിതാക്കളായി പ്രകാശ് രാജും ജയസുധയുമാണ് എത്തുന്നത്. 
 
ഫഹദും അരവിന്ദ് സ്വാമിയും ചിമ്പുവും ഗുണ്ടകളാകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നത് വിജയ് സേതുപതിയാണ്. തന്റെ പുതിയ ചിത്രത്തിൽ വമ്പൻ താരനിരയെ അണിയിച്ചൊരുക്കുന്ന മണിരത്നം രണ്ടും കൽപ്പിച്ചാണ്. ജ്യോതികയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാർ.
 
വിജയ് സേതുപതി അതിഥി വേഷത്തിലാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ, മുഴുനീളാ വേഷംത്രം തന്നെയാണ് താരത്തിനുള്ളതെന്നാണ് പുതിയ റിപ്പോർട്ട്. എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവൻ, ചിത്രസംയോജനം ശ്രീകർ പ്രസാദ്. ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വേഷത്തിന് വേണ്ടി പലതവണ അദ്ദേഹത്തിന്റെ മുമ്പില്‍ കെഞ്ചിയിട്ടുണ്ട്, പക്ഷേ... ;മലയാള സംവിധായകനെക്കുറിച്ച് രോഹിണി പറയുന്നു