കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ആരോഗ്യം ആനന്ദം' എന്ന പരിപാടിയുടെ അംബാസിഡറായി തിരഞ്ഞെടുത്തതിൽ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് നടി മഞ്ജു വാരിയർ. തന്റെ അച്ഛനും അമ്മയും കാൻസറിനെ അഭിമുഖീകരിക്കേണ്ടിവന്നതിനെപ്പറ്റിയും മഞ്ജു സംസാരിച്ചു.
അച്ഛൻ പലവട്ടം കാൻസർ നേരിട്ടെന്നും ബ്രെസ്റ്റ് കാൻസർ വന്ന അമ്മ ധൈര്യപൂർവം കാൻസറിനെ നേരിട്ട് അസുഖം ഭേദമായി സന്തോഷത്തോടെ ഇരിക്കുന്നുന്നും പറയുകയുണ്ടായി. കാൻസറിനെതിരെ ബോധവൽക്കരണം നടത്താൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വീണാ ജോർജും മറ്റ് ആരോഗ്യപ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങളെ മഞ്ജുവാരിയർ പ്രശംസിച്ചു.