പ്രേക്ഷക പ്രതിനിധിയായി ബിഗ് ബോസ് അഞ്ചിലേക്ക് എത്തിയ ഗോപിക ഗോപി പുറത്തിറങ്ങിയശേഷം താരമാണ്. ബിഗ് ബോസ് വീട്ടില്‍ തന്നെ നിറത്തിന്റെ പേരില്‍ പലരും ഒറ്റപ്പെടുത്തി എന്ന് നടി പറഞ്ഞു.
എന്നാല്‍ ഷോയ്ക്ക് അകത്ത് ഇത് ഗോപിക പറയാതിരുന്നതിനും ഒരു കാരണമുണ്ട്. കളറിന്റെ പേരില്‍ പലരും ഒറ്റപ്പെടുത്തിയപ്പോള്‍ അത് പറയാതിരുന്നത് താനത് ഗെയിമിന് വേണ്ടി ഉപയോഗിച്ചുവെന്ന് പറയാതിരിക്കാന്‍ വേണ്ടിയാണെന്നാണ് ഗോപിക പറയുന്നത്. ഷിജു പറഞ്ഞപ്പോള്‍ പ്രതികരിക്കാതിരുന്നതും അതുകൊണ്ടാണെന്ന് താരം പറഞ്ഞു.
കറുത്തതാണെങ്കിലും ശാരദാമ്മയെ പോലെയുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ ശാരദാമ്മയെ പോലെ എന്ന് പറഞ്ഞാല്‍ പോരെ എന്നാണ് ഗോപിക പറയുന്നത്.
ചില വസ്ത്രങ്ങള്‍ ഇടുവാന്‍ തുടങ്ങുമ്പോള്‍ തന്നെ തന്നോട് അത് ചേരില്ലെന്ന് പറയും അതൊക്കെ പുറത്ത് വന്നിട്ടുണ്ടോ എന്നറിയില്ലെന്നും ഗോപിക പറഞ്ഞു. അതിന്റെ പിറ്റേദിവസമാണ് ചില ടാസ്‌കുകള്‍ ചെയ്യുമ്പോള്‍ ഗോപികയ്ക്ക് അപകര്‍ഷതാബോധമാണെന്ന് പറയുന്നത്. അത് കേട്ടതും ഞാന്‍ ബ്ലാങ്കായി. പിന്നെ ഗോപിക ചോദിക്കുന്നത് ഇത്രയും വലിയ ആളുകള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ പറയാന്‍ സാധിക്കുന്നത് എന്നാണ്.പിന്നെ ആ വാക്ക് മാറ്റി ഞങ്ങളതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ ഞാന്‍ പെട്ടെന്ന് ഓക്കെയാകില്ലെന്നും ഗോപിക പറഞ്ഞു.