Webdunia - Bharat's app for daily news and videos

Install App

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

നിഹാരിക കെ.എസ്
വെള്ളി, 7 മാര്‍ച്ച് 2025 (13:38 IST)
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ഇരുപതാമത് ചിത്രമാണ് ‘ഹൃദയപൂർവ്വം’. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. സത്യൻ അന്തിക്കാടുമായുള്ള സൗഹൃദത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  
 
'സിനിമകൾ വരട്ടെ പോവട്ടെ, സത്യേട്ടനുമായുള്ള വ്യക്തിബന്ധം നിലനിർത്താൻ ഞാൻ കഠിനമായി ശ്രമിച്ചു. നിരന്തരം ഞങ്ങൾ ഫോണിൽ സംസാരിച്ചു. പലയിടത്ത് വച്ചും കണ്ടു. പക്ഷേ, അപ്പോഴൊന്നും സിനിമയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഞാനുമായി പിരിഞ്ഞതിന് ശേഷം സത്യേട്ടൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി.
 
ഞാന്‍ അഭിനയിച്ച പല സിനിമകളും വന്‍ വിജയങ്ങളായി. ഒരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ സത്യേട്ടനോട് ചോദിച്ചു, ‘നമ്മള്‍ പിരിഞ്ഞതുകൊണ്ട് സിനിമയ്ക്ക് ഒരു നഷ്ടവുമില്ല അല്ലേ സത്യേട്ടാ? നഷ്ടം നമുക്ക് മാത്രമാണ്. നിങ്ങളോപ്പമുള്ള രസങ്ങള്‍ മുഴുവന്‍ എനിക്ക് നഷ്ടമാവുന്നു’ എന്ന്. അതുകേട്ട് സത്യേട്ടന്‍ മങ്ങിയ ചിരിചിരിച്ചു. ആ ചിരിയില്‍ നിറയെ കണ്ണീര്‍ക്കണങ്ങള്‍ എനിക്ക് കാണാമായിരുന്നു', എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments