Webdunia - Bharat's app for daily news and videos

Install App

Top 10 Malayalam Hits: ആദ്യ പത്തില്‍ നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍; ഒരു മമ്മൂട്ടി ചിത്രം പോലുമില്ല !

Mohanlal Box Office Hits: 'തുടരും' കേരള കളക്ഷന്‍ ഇന്നലെ 50 കോടി കടന്നു

രേണുക വേണു
വെള്ളി, 2 മെയ് 2025 (07:40 IST)
Top 10 Malayalam Hits: മലയാളത്തിലെ പണംവാരി സിനിമകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് മോഹന്‍ലാല്‍ (Mohanlal) ചിത്രം 'തുടരും' (Thudarum Movie). റിലീസ് ചെയ്തു ഏഴ് ദിവസം കൊണ്ട് 100 കോടിയിലേറെ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 
 
'തുടരും' കേരള കളക്ഷന്‍ ഇന്നലെ 50 കോടി കടന്നു. കേരള കളക്ഷന്‍ 50 കോടി സ്വന്തമാക്കുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രം കൂടിയാണ് 'തുടരും'. നേരത്തെ പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 
 
വേള്‍ഡ് വൈഡ് കളക്ഷനില്‍ 2018, എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പുലിമുരുകന്‍, പ്രേമലു, ലൂസിഫര്‍, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ആദ്യ പത്തിലുള്ള മലയാള സിനിമകള്‍. ഈ കൂട്ടത്തിലേക്കാണ് വെറും ആറ് ദിവസം കൊണ്ട് തുടരും മാസ് എന്‍ട്രി നടത്തിയിരിക്കുന്നത്. ടോട്ടല്‍ കളക്ഷന്‍ വരുമ്പോള്‍ ആദ്യ അഞ്ചില്‍ തുടരും ഇടം പിടിക്കുമെന്ന് ഉറപ്പാണ്. 
അതേസമയം മലയാളത്തിലെ ടോപ് 10 ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ നാല് മോഹന്‍ലാല്‍ ചിത്രങ്ങളുണ്ട്. ആദ്യ പത്തില്‍ മമ്മൂട്ടിയുടെ (Mammootty) ഒരു സിനിമ പോലുമില്ല. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, നസ്ലന്‍ എന്നിവരുടെ സിനിമകള്‍ ആദ്യ പത്തില്‍ ഉണ്ട്. 

Thudarum Movie
 
വേള്‍ഡ് വൈഡായി 90 കോടിക്ക് അടുത്ത് കളക്ട് ചെയ്ത 'ഭീഷ്മപര്‍വ്വം' ആണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയം. കണ്ണൂര്‍ സ്‌ക്വാഡ് തൊട്ടുപിന്നിലുണ്ട്. വേള്‍ഡ് വൈഡ് 100 കോടി തൊടാന്‍ മമ്മൂട്ടിക്കു ഇതുവരെ സാധിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments