Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal - Amal Neerad: അമല്‍ നീരദ് സിനിമയുടെ പ്രഖ്യാപനം മോഹന്‍ലാലിന്റെ ജന്മദിനത്തില്‍

സാഗര്‍ ഏലിയാസ് ജാക്കിക്കു ശേഷം മോഹന്‍ലാലും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്

Mohanlal

രേണുക വേണു

, വ്യാഴം, 1 മെയ് 2025 (16:09 IST)
Mohanlal - Amal Neerad: മോഹന്‍ലാലും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മേയ് 21 നു നടക്കുമെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ഈ സ്വപ്‌ന പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ആലോചന. മോഹന്‍ലാലിന്റെ 65-ാം ജന്മദിനമാണ് മേയ് 21 ന്. 
 
സാഗര്‍ ഏലിയാസ് ജാക്കിക്കു ശേഷം മോഹന്‍ലാലും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ഇത്തവണയും ഒരു സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും കൈകോര്‍ക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോഗയ്ന്‍വില്ലയ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും. അമല്‍ നീരദ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ മറ്റൊരു ശക്തമായ വേഷത്തില്‍ സൗബിന്‍ ഷാഹിറും ഉണ്ടായിരിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'സ്നേഹപൂര്‍വ്വം', മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമ എന്നിവയ്ക്കു ശേഷമായിരിക്കും മോഹന്‍ലാല്‍ - അമല്‍ നീരദ് ചിത്രം ആരംഭിക്കുക. 
 
അതേസമയം മമ്മൂട്ടിയെ നായകനാക്കി അമല്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സിനിമ നീളുമെന്നാണ് വ്യക്തമാകുന്നത്. മോഹന്‍ലാല്‍ പ്രൊജക്ടിനു ശേഷമായിരിക്കും മമ്മൂട്ടി - അമല്‍ നീരദ് ചിത്രം ആരംഭിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യയുടെ തിരിച്ചുവരവ്; കാര്‍ത്തിക് സുബ്ബരാജിന്റെ റെട്രോയ്ക്ക് മികച്ച അഭിപ്രായം, തുടരുമിന് വെല്ലുവിളിയാകുമോ?