Webdunia - Bharat's app for daily news and videos

Install App

ആരാണ് ഇട്ടിമാണി ?, മോഹന്‍ലാല്‍ ഇരട്ട വേഷത്തിലോ ? - ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും

Webdunia
ബുധന്‍, 24 ജൂലൈ 2019 (08:58 IST)
ആരാണ് ഇട്ടിമാണി ?, മോഹന്‍‌ലാല്‍ ഇരട്ടവേഷത്തിലോ ?. ആരാധകരുടെ നീണ്ട സംശയങ്ങള്‍ അവസാനിപ്പിച്ച് സസ്‌പെന്‍‌സ് പൊളിക്കാന്‍ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഓണത്തിനെത്തും.

ചിത്രത്തിന്റെ  ഷൂട്ടിംഗ് പൂര്‍ത്തിയായതായി സംവിധായകന്‍ ജിബി ജോജു അറിയിച്ചതോടെയാണ് സിനിമ ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്ന് ഉറപ്പായത്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി നിര്‍മ്മിക്കുന്നത്. ജിബി ജോജുവിന്റെ തന്നെയാണ് തിരക്കഥ.

ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുമെന്നു റിപ്പോര്‍ട്ടുകളാണ് ആരാധകരില്‍ ആകാംക്ഷയുണ്ടാക്കുന്നത്. അച്ഛനും മകനുമായി മോഹന്‍ലാല്‍ വേഷമിടുമെന്നാണ് സൂചന. ഹണി റോസാണ് ഇട്ടിമാണിയുടെ കാമുകിയായി എത്തുമ്പോള്‍ അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താരനിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

അടുത്ത ലേഖനം
Show comments