Mohanlal - Major Ravi: മോഹന്‍ലാല്‍-മേജര്‍ രവി ചിത്രത്തിന്റെ പ്രമേയം 'ഓപ്പറേഷന്‍ സിന്ദൂര്‍'

മോഹന്‍ലാല്‍, ശരത് കുമാര്‍, പരേഷ് റാവല്‍ എന്നിവരായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുക

രേണുക വേണു
ബുധന്‍, 5 നവം‌ബര്‍ 2025 (12:15 IST)
Mohanlal - Major Ravi: മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' പ്രമേയമാക്കി പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യാനാണ് ആലോചന നടക്കുന്നത്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
 
മോഹന്‍ലാല്‍, ശരത് കുമാര്‍, പരേഷ് റാവല്‍ എന്നിവരായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുക. ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആയിരിക്കും സംഗീതം. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിനു പുറമേ ഹിന്ദി അടക്കമുള്ള മറ്റു ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 
 
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധാ, 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നിവയാണ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഇതില്‍ കീര്‍ത്തിചക്ര സാമ്പത്തികമായി വലിയ വിജയമായിരുന്നു. മറ്റു സിനിമകളൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ ഒരു സൂപ്പര്‍താര ചിത്രത്തിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മേജര്‍ രവി നേരത്തെ പ്രതികരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും

സംസ്ഥാന പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

വെള്ളമടിച്ച് ട്രെയിനില്‍ പോകാമെന്ന് കരുതേണ്ട; ബ്രത്തലൈസര്‍ പരിശോധനയുമായി റെയില്‍വെ

അടുത്ത ലേഖനം
Show comments