Dies Irae Box Office: പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' വമ്പൻ ഹിറ്റിലേക്ക്. റിലീസ് ദിനം നാലര കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരുന്നത്.
10 കോടിയാണ് ആദ്യദിനം ചിത്രം നേടിയത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ് ആണിത്. നേരത്തെ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ നേടിയ റെക്കോർഡാണ് ഡീയസ് ഈറെ പിന്തള്ളിയിരിക്കുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രം മലയാളത്തിൽ ഇതാദ്യമായിട്ടാണ് ആദ്യം ദിവസം 10 കോടി നേടുന്നത്.
ഭൂതകാലം, ഭ്രമയുഗം എന്നിവയ്ക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്തിരിക്കുന്ന 'ഡീയസ് ഈറേ' ഒരു ഹൊറർ ത്രില്ലർ ഴോണറിലുള്ള ചിത്രമാണ്. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.