Bazooka - Pre Release Teaser: 'ബസൂക്ക' നാളെ മുതല്‍; പ്രീ റിലീസ് ടീസര്‍ കാണാം
അടിമുടി ഒരു പരീക്ഷണ സിനിമയാണ് ബസൂക്ക
Bazooka Pre - Release Teaser
Bazooka - Pre Release Teaser: ബസൂക്കയുടെ പ്രീ റിലീസ് ടീസര്‍ പുറത്തുവിട്ടു. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് തന്നെയാണ് എടുത്തുപറയേണ്ടത്. മലയാളത്തില്‍ സാധാരണ കണ്ടുവരുന്ന ത്രില്ലര്‍ സ്വഭാവമായിരിക്കില്ല ബസൂക്കയുടേതെന്ന് പ്രീ റിലീസ് ടീസറില്‍ നിന്ന് വ്യക്തമാണ്.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസം സംവിധാനം ചെയ്ത ബസൂക്ക നാളെ (ഏപ്രില്‍ 10) തിയറ്ററുകളിലെത്തും. വേള്‍ഡ് വൈഡായാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡീനോ തന്നെയാണ്.
അടിമുടി ഒരു പരീക്ഷണ സിനിമയാണ് ബസൂക്ക. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ല ഗെയിം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സൈക്കോപ്പാത്തിനു പിന്നാലെ മമ്മൂട്ടി നടത്തുന്ന യാത്രയാണ് ബസൂക്കയുടെ പ്രമേയം. അനാമോര്‍ഫിക് വൈഡ് സ്‌ക്രീന്‍ ഫോര്‍മാറ്റിലാണ് ബസൂക്ക തിയറ്ററുകളില്‍ കാണാന്‍ സാധിക്കുക. അതായത് സാധാരണ സിനിമകള്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിശാലമായ വിഷ്വല്‍ ഇഫക്ട് ബസൂക്കയ്ക്കുണ്ടാകും. അലെക്‌സ 35 ക്യാമറയിലൂടെ എആര്‍ആര്‍ഐ ഡിജിറ്റല്‍ സിനിമാട്ടോഗ്രഫിയാണ് ബസൂക്കയുടേത്. വൈഡ് ആംഗിള്‍ വിഷ്വല്‍സിന് ഏറെ പ്രാധാന്യം ഉണ്ടായിരിക്കും. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ബസൂക്കയുടെ പല മേഖലകളും പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ബസൂക്കയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം.