ഇപ്പോഴത്തെ കുട്ടികൾക്ക് കേരളത്തോട് പരമ പുച്ഛമാണ്: അവരെ സംസ്‌കാരം പഠിപ്പിക്കണമെന്ന് സലിം കുമാർ
അവരെ സംസ്‌കാരം പഠിപ്പിക്കണ എന്നാണ് സലീം കുമാര്‍ പറഞ്ഞത്.
മലയാളികളുടെ പ്രിയ നടനാണ് സലിം കുമാര്‍. ഇപ്പോഴിതാ യുവതലമുറയിലെ പെണ്‍കുട്ടികളെക്കുറിച്ച് സലീം കുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്. പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച് നടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പോലും ഇത്രയും ഫോണ്‍കോള്‍ ഉണ്ടാകില്ല എന്നും സലിം കുമാർ പരിഹസിക്കുന്നു.
എല്ലാം പഠിക്കുന്ന കുട്ടികളാണ്. ഇവരൊന്നും ശ്രദ്ധിക്കുന്നില്ല. കേരളത്തോട് പരമ പുച്ഛമാണ്. അവരെ സംസ്‌കാരം പഠിപ്പിക്കണ എന്നാണ് സലീം കുമാര്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരത്തിന്റെ വാക്കുകളെ പിന്തുണച്ച് ധാരാളം പേരുകളെത്തിയിട്ടുണ്ട്.
'ഇത് സത്യം ആണ്. 100% യോജിക്കുന്നു. അതിന്റെ അനന്തര ഫലങ്ങള്‍ നമ്മള്‍ ദിവസവും പത്ര-മാധ്യമങ്ങള്‍ കൂടി കാണുന്നു, സലിംകുമാര്‍ പറഞ്ഞത് സത്യമാണ്. അദ്ദേഹം കണ്ട കാഴ്ചകളാണ്, പറഞ്ഞതില്‍ കാര്യമുണ്ട്. ഈ കാഴ്ച സ്ഥിരമാണ്. എപ്പോഴും ഫോണില്‍ തന്നെ, രാവിലെ എട്ടുമണി ആവുമ്പോള്‍ ഒന്ന് റോഡില്‍ കൂടി നടന്നു പോയാല്‍ മതി, 15-19 വയസ് ഉള്ള പെണ്‍കുട്ടികളും ആണ്‍ കുട്ടികളും ഫോണ്‍ ചെവിയില്‍ വെച്ച് കൊണ്ടാണ് നടന്നുകൊണ്ട് പോകുന്നത്, ഇതൊക്കെ പറയുമ്പോള്‍ പലരും കളിയാക്കും, അവസാനം ഈ കൊച്ചു പിള്ളേരൊക്കെ വല്ല കഞ്ചാവിന്റെ അടിമയായ അവന്റെ കൂടെയൊക്കെ കാണും' എന്നിങ്ങനെയാണ് ചില കമന്റുകള്‍.