Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പമ്പോ! ഇത് രജിഷ വിജയൻ തന്നെയോ?

ആദ്യ ചിത്രത്തിലൂടെ തന്നെ രജിഷ മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കി.

Rajisha Vijaya

നിഹാരിക കെ.എസ്

, ബുധന്‍, 9 ഏപ്രില്‍ 2025 (11:10 IST)
ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടനെഞ്ചിൽ സ്ഥാനം നേടിയ താരമാണ് രജിഷ വിജയൻ. ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടിയ രജിഷ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്നു. 2016ൽ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ രജിഷ മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കി. 
 
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് രജിഷ. താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്. രജിഷയുടെ കിടിലൻ മേക്കോവർ ഫോട്ടോകൾ വൈറലാകുന്നു. 'Hold that thought!' എന്ന ക്യാപ്ഷനോട്‌ കൂടി രജിഷ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അപർണ ബാലമുരളി, മമിത ബൈജു, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങൾ രജിഷയുടെ ഫോട്ടോയ്ക്ക് താഴെ പ്രശംസനീയമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajisha Vijayan (@rajishavijayan)

ജോർജ്ജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, കൊള്ള, മധുര മനോഹര മോഹം തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് രജിഷ വിജയൻ. മലയാളവും തമിഴും അടക്കം നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. ധനുഷ് നായകനായ കർണ്ണൻ ആയിരുന്നു ആദ്യ തമിഴ് സിനിമ. കർണ്ണനിലെ രജിഷയുടെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു ശേഷം സൂര്യയോടൊപ്പം ജയ്ഭീമിലും അഭിനയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇപ്പോഴത്തെ കുട്ടികൾക്ക് കേരളത്തോട് പരമ പുച്ഛമാണ്: അവരെ സംസ്‌കാരം പഠിപ്പിക്കണമെന്ന് സലിം കുമാർ