വളരെ കാലങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച സിനിമയാണ് ഹൃദയപൂർവ്വം. മാളവിക മോഹനൻ ആയിരുന്നു നായിക. ഹൃദയപൂർവം ജിയോ ഹോട്സ്റ്റാറിലൂടെ സ്‍ട്രീമിംഗ് തുടരുകയാണ്. ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ കണക്കുകൾ സിനിമാ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുകയാണ്.
ആഗോളതലത്തിൽ മോഹൻലാലിന്റെ ഹൃദയപൂർവം 75.60 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് മാത്രം 42.20 കോടി രൂപയും നേടി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ 4.10 കോടിയും നേടി. വിദേശത്ത് നിന്ന് മാത്രം 29.30 കോടി രൂപയും നേടി.
മോഹൻലാൽ- സംഗീത് പ്രതാപ് കോമ്പോ വർക്ക് ആയിരിക്കുന്നുവെന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങൾ. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രാഹണവും ചിത്രത്തിന്റെ ആകർഷണങ്ങളാണ്. മികച്ച ഫീൽ ഗുഡ് ചിത്രമാണ് ഹൃദയപൂർവം. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.