Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Motor Vehicle Department ready to suspend Suraj Venjaramood's license

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഫെബ്രുവരി 2024 (09:22 IST)
നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഷന്‍ ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. മൂന്ന് തവണ നടനെ നോട്ടീസ് അയച്ചിട്ടും അതിന് കൃത്യമായ മറുപടി ലഭിക്കാത്തതിനാലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലേക്ക് കടക്കുന്നത്. രാത്രിയില്‍ ഓവര്‍ സ്പീഡില്‍ വന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ പാലാരിവട്ടം പോലീസ് ആണ് കേസെടുത്ത് തുടര്‍നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയത്.
 
ലൈസന്‍സ് സസ്‌പെന്‍സ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആര്‍.ടി ഓഫീസില്‍ നിന്ന് നോട്ടീസ് നല്‍കി. രജിസ്റ്റേഡ് തപാല്‍ മുഖേനയാണ് താരത്തിന് നോട്ടീസ് അയച്ചത്. ഇതിന്റെ റിട്ടേണ്‍ തപാല്‍ വഴി ആര്‍ടിഒയ്ക്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമതും മൂന്നാമതും നോട്ടീസ് അയക്കുകയും ചെയ്തു. ഇതിനൊന്നും മറുപടി ലഭിക്കാതെ ആയതോടെ സസ്പെന്‍ഷന്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
 
ഇക്കഴിഞ്ഞ ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡില്‍ വെച്ചായിരുന്നു നടന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്.മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് (31) വലതുകാലിന് പരിക്കേറ്റത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ പ്രായത്തിലും കോലം കെട്ടി നടക്കുകയാണോ ? മീനയുടെ വൈറല്‍ ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ