Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹമോചനത്തിനു ശേഷമുള്ള ആദ്യ ഓണം അടിച്ച് പൊളിച്ച് റിമി ടോമി !

വിവാഹമോചനത്തിനു ശേഷമുള്ള ആദ്യ ഓണം അടിച്ച് പൊളിച്ച് റിമി ടോമി !
, വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (12:57 IST)
വിവാഹമോചനത്തിനു ശേഷമുള്ള റിമി ടോമിയുടെ ആദ്യ ഓണം ആയിരുന്നു ഇത്. കുടുംബത്തോടൊപ്പമായിരുന്നു റിമി ടോമിയുടെ ഓണാഘോഷം. സഹോദരന്‍ റിങ്കു ടോമിയുടെ ഭാര്യയും നയാണ് മുക്ത. ഇപ്പോഴിതാ റിമി ടോമിയും മുക്തയും ഒന്നിക്കുന്ന ഒരു നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
 
നസ്രിയ അഭിനയിച്ച തിരുമണം എന്നും നിക്കാഹ് എന്ന തമിഴ് ചിത്രത്തിലെ ‘കണ്ണുക്കുള്‍ പൊത്തിവെയ്‌പ്പേന്‍’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. നര്‍ത്തകിയായ മുക്ത താന്‍ നാലു വര്‍ഷത്തിനു ശേഷമാണ് നൃത്തം ചവിട്ടിയതെന്നും ഒരുപാടു സന്തോഷം നിറഞ്ഞ ഓണമായിരുന്നു ഈ വര്‍ഷത്തേതെന്നും മുക്ത ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.
 
2015ലായിരുന്നു മുക്തയുടെ വിവാഹം. ഒരു മകളുമുണ്ട്‌. എല്‍സാ ജോര്‍ജ് എന്നാണ് മുക്തയുടെ മുഴുവന്‍ പേര്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സോനത്തെ പുറത്താക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് ദുൽഖർ