Webdunia - Bharat's app for daily news and videos

Install App

Murali Gopi: 'മാപ്പും കോപ്പുമൊന്നും ഇല്ല'; എമ്പുരാന്‍ കത്തുമ്പോള്‍ ഈദ് ആശംസയുമായി മുരളി ഗോപി

ചെറിയ പെരുന്നാള്‍ ദിവസമായ ഇന്ന് ഏവര്‍ക്കും മുരളി ഈദ് ആശംസകള്‍ നേര്‍ന്നു

രേണുക വേണു
തിങ്കള്‍, 31 മാര്‍ച്ച് 2025 (16:39 IST)
Murali Gopi

Murali Gopi: എമ്പുരാന്‍ വിവാദം കത്തുമ്പോഴും വിവാദങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടാതെ തിരക്കഥാകൃത്ത് മുരളി ഗോപി. എമ്പുരാനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ മാപ്പ് പറഞ്ഞെങ്കിലും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ മുരളി ഗോപി തയ്യാറായിട്ടില്ല. 
 
ചെറിയ  പെരുന്നാള്‍ ദിവസമായ ഇന്ന് ഏവര്‍ക്കും മുരളി ഈദ് ആശംസകള്‍ നേര്‍ന്നു. തന്റെ തിരക്കഥയെ കുറിച്ച് ഇത്രയേറെ ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുമ്പോഴും തീവ്ര വലതുപക്ഷത്തോടു മാപ്പ് പറയാന്‍ മുരളി തയ്യാറല്ല. ഈ ധൈര്യത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
 
സംഘപരിവാര്‍ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞത്. ഈ പോസ്റ്റ് എമ്പുരാന്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജും പങ്കുവെച്ചു. എന്നാല്‍ മുരളി ഗോപി ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടില്ല. വിവാദങ്ങളെ തുടര്‍ന്ന് ചില രംഗങ്ങള്‍ വെട്ടിമാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മുരളി ഗോപിക്ക് താല്‍പര്യമില്ലെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍

എൽ പി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ കടുത്ത പ്രതിഷേധം, തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

മന്ത്രി വി ശിവൻകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ: സൂംബ വിഷയത്തില്‍ കെ ടി ജലീൽ

അടുത്ത ലേഖനം
Show comments