2022 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി ലഭിക്കാന്‍ കൂടുതല്‍ സാധ്യത. വളരെ വ്യത്യസ്തമായ നാല് മമ്മൂട്ടിയുടെ നാല് കഥാപാത്രങ്ങളാണ് ഇത്തവണ അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുള്ളത്. അതിനെ കവച്ചുവയ്ക്കുന്ന ഒരു പ്രകടനവും സമീപകാലത്ത് ആരില്‍ നിന്നും കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ നാല് സിനിമകളാണ് 2022 ല്‍ മമ്മൂട്ടിയുടേതായി അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത്. ഇതില്‍ പുഴു ഒ.ടി.ടി. റിലീസ് ആയിരുന്നു. മറ്റ് മൂന്ന് സിനിമകളും തിയറ്ററുകളില്‍ വിജയം നേടിയവയാണ്. ഇതില്‍ നന്‍പകല്‍ നേരത്ത് മയക്കം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഭീഷ്മ പര്‍വ്വത്തില്‍ മാസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കില്‍ പുഴുവിലും റോഷാക്കിലും നന്‍പകല്‍ നേരത്ത് മയക്കത്തിലും വളരെ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് മമ്മൂട്ടി പകര്‍ന്നാടിയത്. ഈ പ്രകടനങ്ങളെ ജൂറിക്ക് നിഷേധിക്കാനാവില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മലയാളത്തില്‍ 2022 ല്‍ മമ്മൂട്ടി ചെയ്ത പോലെ അഭിനയ പ്രാധാന്യമുള്ള മറ്റ് കഥാപാത്രങ്ങളൊന്നും ആരും ചെയ്തിട്ടില്ലെന്നും ആരാധകര്‍ അവകാശപ്പെടുന്നു. ഒരേസമയം നാല് സിനിമകള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.