Select Your Language

Notifications

webdunia
webdunia
webdunia
webdunia

10 കോടി പ്രതിഫലം വാങ്ങാന്‍ നയന്‍താര,ജയം രവിയ്ക്കൊപ്പം വീണ്ടും നടി ഒന്നിക്കുന്നു

10 കോടി പ്രതിഫലം വാങ്ങാന്‍ നയന്‍താര,ജയം രവിയ്ക്കൊപ്പം വീണ്ടും നടി ഒന്നിക്കുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 ഏപ്രില്‍ 2022 (16:59 IST)
നയന്‍താര-ജയം രവിയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്നു. 'തനി ഒരുവന്‍' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ജയം രവിയും നയന്‍താരയും അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ അഭിനയിക്കാന്‍ വന്‍തുക നടി പ്രതിഫലമായി ചോദിച്ചു എന്നാണ് വിവരം.
 
20 ദിവസത്തെ കോള്‍ ഷീറ്റിന് 10 കോടി പ്രതിഫലമായി നയന്‍താര ചോദിച്ചു എന്നാണ് കോളിവുഡില്‍ നിന്നുള്ള വിവരം.
ഇതോടെ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി നയന്‍താര മാറും. 
 
പുതിയൊരു വിഷയമാകും സിനിമ കൈകാര്യം ചെയ്യാന്‍ പോകുന്നതെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കുമെന്നുമാണ് വിവരം.
 
  സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ നയന്‍താര പൂര്‍ത്തിയാക്കും.ഷാരൂഖ് ഖാനൊപ്പം നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രംകൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയിയുടെ നായികയാകാന്‍ ആദ്യം തീരുമാനിച്ചത് രശ്മിക മന്ദാനയെ അല്ല, 'തളപതി-66' ആ വിവരം പുറത്ത്