വിനീതിന്റെ സംവിധാനത്തിൽ ഒരു നിവിൻ പോളി ചിത്രം ഉടൻ?!

നിഹാരിക കെ.എസ്
ബുധന്‍, 29 ജനുവരി 2025 (08:15 IST)
കരിയറിൽ വലിയ വിജയങ്ങളൊന്നും ഇല്ലാത്ത സമയമാണ് നിവിൻ പോളിക്ക്. നിവിൻ പോളിയുമായി ഒരു ചിത്രത്തിന്റെ ചർച്ചയിലാണ് താനെന്ന്  വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തി. സിനിമയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആ സിനിമയിൽ രണ്ടുപേർക്കും പ്രതീക്ഷ ഉണ്ടെന്നും വിനീത് പറഞ്ഞു. 'ഒരു ജാതി ജാതകം' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് വിനീതിന്റെ പ്രതികരണം.
 
'ഞങ്ങൾക്ക് രണ്ടുപേർക്കും ആഗ്രഹം ഉണ്ട്. നിവിനും ഞാനും ഒരു സബ്ജക്ട് കുറച്ച് നാളായി സംസാരിക്കുന്നുണ്ട്. അങ്ങനെ ഭയങ്കരമായി അത് ഡെവലപ്പ് ചെയ്തു എന്ന് പറയാൻ പറ്റില്ല. അവന് അത് നല്ല ആഗ്രഹമുണ്ട്. എനിക്ക് അതിൽ ചില സാധ്യതകള്‍ ഫീൽ ചെയ്തിട്ടുണ്ട്. അവന്റെ മൈൻഡിൽ ഉള്ള ആ സ്റ്റോറിയുടെ കുറച്ച് കാര്യങ്ങൾ വെച്ച് ഒരു പത്ത് പേജ് പിഡിഎഫ് എനിക്ക് അയച്ചിരുന്നു. അത് കഴിഞ്ഞപ്പോൾ എന്റെ മനസിലെ സംഗതികൾ ഞാൻ നിവിനോടും പറഞ്ഞു' വിനീത് പറഞ്ഞു.
 
വിനീത് ഒടുവില്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ നിവിൻ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നിവിനെ നായകനാക്കി വിനീത് ഒരുക്കിയ ചിത്രങ്ങളെല്ലാം തിയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കിയതുകൊണ്ട് തന്നെ വിനീതിന്‍റെ വാക്കുകള്‍ നിവിന്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ സോയാബീൻ ഞങ്ങൾക്ക് വേണ്ട, നിലപാട് കടുപ്പിച്ച് ചൈന, അമേരിക്കൻ കർഷകർക്ക് കോടികളുടെ നഷ്ടം

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

അടുത്ത ലേഖനം
Show comments