Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കല്‍ പരാജയപ്പെട്ടെങ്കിലും തമിഴില്‍ തിരിച്ചുവരവിനൊരുങ്ങി നിവിന്‍ പോളി, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍ !

ഒരിക്കല്‍ പരാജയപ്പെട്ടെങ്കിലും തമിഴില്‍ തിരിച്ചുവരവിനൊരുങ്ങി നിവിന്‍ പോളി, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍ !

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഏപ്രില്‍ 2021 (14:56 IST)
നിവിന്‍ പോളിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രമാണ് പ്രേമം. തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ആരാധക വലയം സൃഷ്ടിക്കാന്‍ നടന് ഒറ്റ സിനിമയിലൂടെയായി. അതിനാലാകും റിച്ചി എന്ന തമിഴ് ചിത്രം ചെയ്യുവാന്‍ നിവിനെ പ്രേരിപ്പിച്ചത്. കോളിവുഡില്‍ സിനിമയ്ക്ക് വലിയ ചലനമൊന്നും ഉണ്ടാക്കാനായില്ല. നാല് വര്‍ഷത്തിനു ശേഷം വീണ്ടും തമിഴില്‍ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് നടന്‍. 
 
മമ്മൂട്ടിയുടെ 'പേരന്‍പ്' സംവിധായകന്‍ റാമിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും. നിവിന്‍ പോളി ഈ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും പറയപ്പെടുന്നു. 
 
മഹാവീര്യര്‍ എന്ന ചിത്രമാണ് നിവിന്‍ ഒടുവിലായി പൂര്‍ത്തിയാക്കിയത്. തുറമുഖം അടുത്തു തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലു അര്‍ജുന്റെ പെങ്ങളാകാന്‍ ഐശ്വര്യ രാജേഷ് ഇല്ല, പുഷ്പ ടീമിനൊപ്പം ഫഹദ് ഫാസില്‍ ചേര്‍ന്നു