കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ്; സ്വഭാവ സവിശേഷതകള്‍ തുറന്ന് പറഞ്ഞ് പാര്‍വതി
താൻ ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി.
തന്റേതായ വ്യക്തിത്വം കൊണ്ടും സ്വാഭാവികമായ അഭിനയ മികവുകൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടി പാർവതിയുടെ ഉയരെ ഉയരങ്ങളിലേക്ക് പറന്നു കൊണ്ടേയിരിക്കുകയാണ്. സമീപ കാലത് ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ തന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. താൻ ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി.
താൻ ഒരു ഫ്രീക്ക് ആണെന്ന് കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. തനിക്ക് കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്. കുളിക്കുന്നത് ഇഷ്ടമല്ലാത്ത നിരവധി പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി പ്രചോദനം ആകുമെന്നായിരുന്നു അവതാരകയുടെ മറുപടി.
ആഷിക് അബു സംവിധാനം ചെയ്യുന്ന നിപ വൈറസ് രോഗ കാലത്തെ കുറിച്ച് ആസ്പദമാക്കി ഒരുക്കുന്ന വൈറസാണ് പാര്‍വതിയുടേതായി ഉടന്‍ റിലീസാകുന്ന ചിത്രം.