Webdunia - Bharat's app for daily news and videos

Install App

'അത് വിട് പാർവതി എന്നായിരുന്നു പലരും പറഞ്ഞിരുന്നത്': വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്

നിഹാരിക കെ.എസ്
ശനി, 28 ഡിസം‌ബര്‍ 2024 (12:40 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തനിക്ക് സങ്കടം കലര്‍ന്ന സന്തോഷമാണ് തോന്നിയതെന്ന് നടി പാര്‍വതി തിരുവോത്ത്. ‘അമ്മ’ സംഘടനയില്‍ നിന്നും നേരിട്ട അനീതിയെ കുറിച്ച് ആളുകള്‍ വിശ്വസിക്കാന്‍ ഏഴ് വര്‍ഷത്തോളം എടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യൂസിസിയുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി എന്നാണ് പാര്‍വതി പറയുന്നത്.
 
വയനാട് ലിറ്റററി ഫെസ്റ്റിവലില്‍ ആണ് പാര്‍വതി സംസാരിച്ചത്. അമ്മ സംഘടനയില്‍ അംഗമായിരുന്നപ്പോള്‍ പല പ്രശ്‌നങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും ആഘോഷങ്ങള്‍ ഒക്കെ നടത്തി പോയാല്‍ പോരെയെന്ന മറുപടിയാണ് ലഭിച്ചത്. ‘അത് വിട് പാര്‍വതീ. നമ്മളൊരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം’ എന്ന മറുപടിയാണ് കിട്ടിയത്.
 
മുതിര്‍ന്ന പുരുഷ താരങ്ങളില്‍ ചിലര്‍ക്ക് പ്രോസ്‌ട്രേറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടാണ് ഷൂട്ടിങ് സ്ഥലത്ത് ശുചിമുറികള്‍ വേണമെന്ന ആവശ്യത്തിന് പിന്തുണ കിട്ടിയത്. അനീതിയെ കുറിച്ച് പറയുന്നത് ആളുകള്‍ വിശ്വസിച്ച് തുടങ്ങാന്‍ ഏഴ് വര്‍ഷത്തോളം എടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യൂസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി.
 
റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സങ്കടം കലര്‍ന്ന സന്തോഷമാണ് തോന്നിയത് എന്നാണ് പാര്‍വതി പറയുന്നത്. ഡബ്ല്യൂസിസി രൂപീകരിച്ചതിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടല്‍ ഉണ്ടാക്കി. 16 പേര് അടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സങ്കടം പങ്കുവെക്കുകയായിരുന്നു ആദ്യം ചെയ്തത്. അവിടെ നിന്നാണ് ഒരു കൂട്ടായ്മ ഉണ്ടായത് എന്നും പാര്‍വതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

പെരിയ ഇരട്ടക്കെലക്കേസ്; ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനുള്‍പ്പെടെ 14 പേരെ കുറ്റക്കാരായി വിധിച്ച് സിബിഐ കോടതി

പെരിയ ഇരട്ടക്കൊല: 14 പ്രതികള്‍ കുറ്റക്കാര്‍, കൊലക്കുറ്റം തെളിഞ്ഞു

ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 വയസ്സുകാരന്‍ അറസ്റ്റില്‍

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments