Webdunia - Bharat's app for daily news and videos

Install App

Pavi Care Taker: ജനപ്രിയന്‍ പേരില്‍ മാത്രം ! ആദ്യദിനം ഒരു കോടി പോലും നേടാതെ ദിലീപ് ചിത്രം

ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ചിത്രത്തിനു ശരാശരി അഭിപ്രായങ്ങളാണ് ലഭിച്ചത്. ഔട്ട്ഡേറ്റഡ് ആയ തമാശകളാണ് സിനിമയെ ശരാശരിയില്‍ ഒതുക്കിയതെന്ന് ആദ്യ ഷോ കഴിഞ്ഞ ശേഷം നിരവധി പ്രേക്ഷകര്‍ പ്രതികരിച്ചു

രേണുക വേണു
ശനി, 27 ഏപ്രില്‍ 2024 (10:14 IST)
Pavi Care Taker - Dileep

Pavi Care taker: ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിരാശപ്പെടുത്തി ദിലീപ് ചിത്രം പവി കെയര്‍ ടേക്കര്‍. ഹോളിഡേ ആയിട്ട് കൂടി റിലീസ് ദിനത്തില്‍ പവി കെയര്‍ ടേക്കര്‍ ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത് 95 ലക്ഷം മാത്രം. ദിലീപ് ചിത്രമായിട്ട് കൂടി ആദ്യദിനം ഒരു കോടി കളക്ട് ചെയ്യാന്‍ പവി കെയര്‍ ടേക്കറിന് സാധിച്ചില്ല. റിലീസ് ചെയ്ത് 15 ദിവസങ്ങള്‍ പിന്നിട്ട ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നിവയ്ക്ക് പോലും പവി കെയര്‍ ടേക്കറിന്റെ ആദ്യദിന കളക്ഷനേക്കാള്‍ കൂടുതല്‍ പ്രതിദിന കളക്ഷന്‍ ലഭിക്കുന്നുണ്ട്. 
 
കഴിഞ്ഞ 24 മണിക്കൂറിനിടെ പവി കെയര്‍ ടേക്കറിന്റെ 34,000 ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. റിലീസ് ചെയ്തു 17-ാം ദിവസത്തിലേക്ക് എത്തിയ ആവേശത്തിന്റേതായി പവി കെയര്‍ ടേക്കറിന്റെ ഇരട്ടിയിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റു പോയിരിക്കുന്നത്. 
 
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ദിലീപ് തന്നെയാണ് പവി കെയര്‍ ടേക്കര്‍ നിര്‍മിക്കുന്നത്. രാജേഷ് രാഘവന്റേതാണ് കഥ. ഒരു ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കറായാണ് ദിലീപ് വേഷമിടുന്നത്. 
 
ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ചിത്രത്തിനു ശരാശരി അഭിപ്രായങ്ങളാണ് ലഭിച്ചത്. ഔട്ട്ഡേറ്റഡ് ആയ തമാശകളാണ് സിനിമയെ ശരാശരിയില്‍ ഒതുക്കിയതെന്ന് ആദ്യ ഷോ കഴിഞ്ഞ ശേഷം നിരവധി പ്രേക്ഷകര്‍ പ്രതികരിച്ചു. ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ആടുജീവിതം എന്നീ സിനിമകള്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ പവി കെയര്‍ ടേക്കര്‍ ബോക്സ്ഓഫീസില്‍ വലിയ വിജയമാകാനും സാധ്യതയില്ല. 
 
'എല്ലാ അര്‍ത്ഥത്തിലും ശരാശരി ചിത്രം. ദിലീപിന്റെ പഴയ മാനറിസങ്ങള്‍ കൊണ്ടുവരാന്‍ കൃത്രിമമായി ചെയ്തു കൂട്ടിയ പല സീനുകളും പ്രേക്ഷകരെ മുഷിപ്പിക്കുന്നു. സെക്കന്‍ഡ് ഹാഫ് മാത്രമാണ് അല്‍പ്പം ഭേദം' അഖില്‍ അനില്‍കുമാര്‍ എന്ന പ്രേക്ഷകന്‍ എക്സില്‍ കുറിച്ചു. 
 
' നാടകീയത കലര്‍ന്ന രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയാത്ത തമാശകളുമാണ് ചിത്രത്തിലുള്ളത്. ദിലീപിന്റെ ചില നേരത്തെ പ്രകടനങ്ങള്‍ മാത്രമാണ് ആശ്വാസം. തിയറ്ററില്‍ വിജയമാകാന്‍ സാധ്യതയില്ല,' മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു. സമീപകാലത്ത് വന്നതില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട ദിലീപ് സിനിമയെന്നാണ് മറ്റു ചില പ്രേക്ഷകരുടെ അഭിപ്രായം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിലിനു മുന്നില്‍ റീലുമായി യൂട്യൂബര്‍ മണവാളന്‍

ബോബി ചെമ്മണ്ണൂരിനു വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വ്യാജ ഡിജിറ്റൽ അറസ്റ്റ് വഴി രണ്ടരക്കോടി തട്ടിയ കേസിൽ 19കാരൻ പിടിയിൽ

പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പിടിച്ചു വച്ച് അധ്യാപകന്‍; തീര്‍ത്തു കളയുമെന്ന് വിദ്യാര്‍ത്ഥിയുടെ ഭീഷണി

പുറത്തിറങ്ങിയാൽ കാണിച്ച് തരാം, പള്ളയ്ക്ക് കത്തികയറ്റും: മൊബൈൽ ഫോൺ പിടിച്ചുവെച്ചതിൽ പ്രധാനാധ്യാപകനെതിരെ പ്ലസ് വൺ വിദ്യാർഥിയുടെ കൊലവിളി

അടുത്ത ലേഖനം
Show comments