Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേമത്തിലെ മേരി ഇനി ഷറഫുദ്ദീന്റെ നായിക! 'ദി പെറ്റ് ഡിക്ടറ്റീവ്' ഒരു റൊമാന്റിക് കോമഡി പടം, പുതിയ വിശേഷങ്ങള്‍

Premam's Mary is now Sharafuddin's heroine! 'The Pet Dictative' is a romantic comedy movie

കെ ആര്‍ അനൂപ്

, ശനി, 27 ഏപ്രില്‍ 2024 (09:29 IST)
അനുപമ പരമേശ്വരന്റെയും ഷറഫുദ്ദീനിന്റെയും കരിയറില്‍ വഴിത്തിരിവായ സിനിമയാണ് പ്രേമം. ഇപ്പോഴിതാ ഇരു താരങ്ങളും ഒന്നിക്കുകയാണ്. പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ദി പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയിലൂടെയാണ് അനുപമയും ഷറഫുദ്ദീനും ഒന്നിക്കുന്നത്. ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. തൃക്കാക്കര ശ്രീ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ വച്ചായിരുന്നു പൂജ ചടങ്ങുകളില്‍ നടന്നത്. രഞ്ജി പണിക്കറാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്.
 
മാസ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്നതായിരിക്കും സിനിമ. ജയ് വിഷ്ണുവിനോട് ചേര്‍ന്ന് പ്രനീഷ് വിജയനാണ് തിരക്കഥ ഒരുക്കിയത്.ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.
 
ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ്-അഭിനവ് സുന്ദര്‍ നായക്, സംഗീതം-രാജേഷ് മുരുഗേശന്‍, 
പ്രൊഡക്ഷന്‍ ഡിസൈനര്‍-ദിനോ ശങ്കര്‍, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ജയ് വിഷ്ണു, കോസ്റ്റ്യുംസ്- ഗായത്രി കിഷോര്‍, 
 
മേക്കപ്പ്-റോണക്സ് സേവ്യര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,വിഎഫ്എക്സ് സൂപ്പര്‍വൈസര്‍- പ്രശാന്ത് കെ. നായര്‍, സ്റ്റില്‍സ്- അജിത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രണവ് മോഹന്‍, പിആര്‍ഒ-എ.എസ്. ദിനേശ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ഇന്ദ്രന്‍സ്,'സൈലന്റ് വിറ്റ്‌നസ്'റിലീസിനൊരുങ്ങുന്നു,ആദ്യ ഗാനം പുറത്ത്