Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാറാം വയസ്സിലാണ് തന്റെ വിവാഹം കഴിഞ്ഞതെന്ന് നടി പൊന്നമ്മ ബാബു

Ponnamma Babu
, ശനി, 9 ഏപ്രില്‍ 2022 (20:49 IST)
രസകരമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് പൊന്നമ്മ ബാബു. വര്‍ഷങ്ങളായി പൊന്നമ്മ ബാബു സിനിമാ രംഗത്ത് സജീവമാണ്. നാടകത്തിലൂടെയാണ് പൊന്നമ്മ സിനിമയിലേക്ക് എത്തിയത്. തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്. മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിസാര്‍ സംവിധാനം ചെയ്ത പടനായകനിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ദൈവം അനുഗ്രഹിച്ച് എനിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും പൊന്നമ്മ പറഞ്ഞു.
 
പതിനാറാമത്തെ വയസ്സിലായിരുന്നു വിവാഹം. വിവാഹശേഷം ബ്രേക്കെടുത്തിരുന്നു. പിള്ളേരേടൊപ്പം ഞാനും വളരുകയായിരുന്നു. മൂന്ന് മക്കളാണ് എനിക്ക്. എല്ലാവരും വിദേശത്താണ്. അത്രയും കഷ്ടപ്പെട്ടാണ് അവരെ പഠിപ്പിച്ചത്. മക്കളുടെ വിവാഹവും അവര്‍ക്ക് മക്കളായി. നേരത്തെ കല്ല്യാണം കഴിച്ചോണ്ട് ഇതൊക്കെ കാണാന്‍ ദൈവം ഭാഗ്യം തന്നെന്നും പൊന്നമ്മ ബാബു പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊമ്പുകോര്‍ക്കാന്‍ ഫഹദും അല്ലു അര്‍ജുനും, പുഷ്പ 2 ഒരുങ്ങുന്നു