ദാമുവും രമണനും കിടുക്കി, മാസ് ലുക്ക് മമ്മൂട്ടിയുടേത് തന്നെ !
ജോൺ എബ്രഹാമിനെ വെല്ലാൻ ആർക്കും കഴിഞ്ഞില്ല? - മമ്മൂട്ടിയുടെ മാസ് ലുക്ക്
മമ്മൂട്ടിയുടെ പതിനെട്ടാം പടിയിലെ മാസ്സ് ലുക്ക് വളരെ പെട്ടെന്നാണ് വൈറൽ ആയത്. ആയിരക്കണക്കിന് ആളുകളാണ് ആ ചിത്രം പങ്കു വച്ചത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടി നിൽക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളായിൽ മണിക്കൂറുകൾക്കുള്ളിൽ തരംഗമായത്.
ഇപ്പോൾ ചിത്രത്തെ ട്രോളിയും ആളുകൾ രംഗത്ത് വന്നിരിക്കുകയാണ്. രസകരമായ ട്രോളുകളാണ് ആ ചിത്രത്തോട് ചേര്‍ത്ത് ട്രോളന്മാര്‍ തയ്യാറാക്കിയിരിക്കുന്നത്. ട്രോളർമാരുടെ ഇഷ്ട താരങ്ങളായ രമണനും ദശമൂലം ദാമുവുമെല്ലാം സ്ഥലത്ത് സ്റ്റൈൽ ആയിട്ടെത്തിയെങ്കിലും മമ്മൂട്ടി നൽകിയ മാസ് മറ്റാർക്കും നൽകാൻ കഴിഞ്ഞിട്ടില്ല.
മമ്മൂട്ടിക്ക് പുറമെ പൃഥ്വിരാജ്,ടോവിനോ,ആര്യ തുടങ്ങിയവരും ഗസ്റ്റ് റോളുകളില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രം നിര്‍മിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്. ജോൺ എബ്രഹാം പാലയ്ക്കൽ എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.