Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വന്തമായി ഡയമണ്ട് വ്യാപാരം, ദുബായിലും ബിസിനസ്; 40 തിലും റോമ അവിവാഹിതയായി തുടരാൻ കാരണം

Roma

നിഹാരിക കെ.എസ്

, ബുധന്‍, 7 മെയ് 2025 (11:06 IST)
മലയാള സിനിമയിലെ കുറുമ്പ് നായികയാണ് റോമ. ചോക്ലേറ്റ്, ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്‌സ്, ജൂലൈ 4, ട്രാഫിക്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, ചാപ്പാക്കുരിശ് തുടങ്ങിയ സിനിമകളിൽ കാന്താരി റോളുകളിൽ തിളങ്ങിയ റോമ മലയാളികളുടെ എക്കാലത്തെയും പ്രിയനടിമാരിൽ ഒരാളാണ്. ഒരിടവേളയ്ക്ക് ശേഷം റോമ അഭിനയിച്ച സിനിമയാണ് വെള്ളേപ്പം. 
 
റോമ നിലവിൽ ദുബായിലാണ്. വിവാഹിതയല്ല. ദക്ഷിണാഫ്രിക്കയിലും കർണ്ണാടകയിലും വജ്രഖനികളും താരത്തിന്റെ കുടുംബത്തിനുണ്ട്. എന്നാൽ ഇക്കാര്യം റോമ എവിടെയും തുറന്നു പറഞ്ഞിട്ടില്ല എന്നതാണ് സത്യം. പരമ്പരാഗതമായി ബിസിനസുകാരായ റോമയുടെ കുടുംബം സിന്ധികളാണ്. തമിഴ്‌നാട്ടിലായിരുന്നു റോമയുടെ ജനനം. നോട്ടുബുക്ക് എന്ന സിനിമയിലൂടെയായിരുന്നു റോമയുടെ അരങ്ങേറ്റം.
 
കരിയറിൽ തിളങ്ങി നിൽക്കുന്ന സമയമാണ് ഒരു കേസ് വരുന്നത്. ടോട്ടൽ ഫോർ യു സാമ്പത്തിക തട്ടിപ്പ് കേസിൽ റോമയെ ചോദ്യം ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു. ഇതോടെയാണ് റോമയുടെ കരിയർ താഴ്ന്നത്. ഈ വിവാദമാണോ താരത്തെ തകർത്തെന്നും ആരാധകർ ചോദിക്കുന്നുണ്ട്. നാല്പതുകഴിഞ്ഞിട്ടും ഇന്നും താരം അവിവാഹിത ആയി തുടരുകയാണ്. അഭിനയിച്ച സമയത്ത് മറ്റൊരു നടനുമായി ചേർത്തുള്ള വിവാദങ്ങൾക്കോ ഗോസിപ്പുകൾക്കോ റോമ സാഹചര്യമൊരുക്കിയിരുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലേഡി സൂപ്പർസ്റ്റാർ പദവി ഒക്കെ പറഞ്ഞ് വിളിപ്പിക്കുന്നത്? തനിക്ക് താൽപ്പര്യമില്ലെന്ന് ഉർവശി