സംവിധായകൻ സച്ചി 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച ചിത്രമാണ് 'വിലായത്ത് ബുദ്ധ'. അദ്ദേഹത്തിന് മരണത്തോടെ ഉപേക്ഷിക്കപ്പെടുമെന്ന് കരുതിയ ആ സ്വപ്നം അദ്ദേഹത്തിന്റെ ശിഷ്യൻ ജയൻ നമ്പ്യാരിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം പുരോഗമിക്കുകയാണ്. സംവിധാനം ചെയ്യുന്ന എമ്പുരാന്റെ റിലീസിനോടുത്ത് തന്നെ വിലായത്ത് ബുദ്ധയുടെ ചിത്രീകരണവും അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജും അണിയറ പ്രവർത്തകരും പങ്കുവെക്കുന്ന അപ്ഡേറ്റുകളിലൂടെ തന്നെ ചിത്രത്തിന് മേൽ പ്രേക്ഷകർക്കുള്ള ഹൈപ്പ് കൂടുതലാണ്. വിലായത്ത് ബുദ്ധ' ടെ സംവിധാനത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജി ആർ ഇന്ദുഗോപന്റെ നോവലാണ് സിനിമയാകുന്നത്. ഡബിൾ മോഹനൻ ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സൗദി വെള്ളക്കയ്ക്ക് ശേഷം സന്ദീപ് സേനനാണ് നിർമ്മാണം. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ കൂടിയാണ് 'വിലായത്ത് ബുദ്ധ'.
2025 പൃഥ്വിരാജിന്റെ വർഷമാണ് എന്ന് പറയുന്നതിൽ തെറ്റുണ്ടാവില്ല. രാജമൗലി മഹേഷ് ബാബു ചിത്രവും ഗുരുവായൂർ അമ്പലനടയ്ക്ക് ശേഷം വിപിൻ ദാസ് പൃഥ്വിരാജിനെ നായകനാക്കുന്ന സന്തോഷ് ട്രോഫിയും അണിയറയിൽ ഒരുങ്ങുകയാണ്. നിസാം ബഷീറിനൊപ്പമുള്ള നോബഡി എന്ന ചിത്രവും ഒരുപാട് കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന കാളിയനും ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും.