ഗിരീഷ് ഒരു ജീനിയസാണ്, ഒപ്പം സിനിമ ചെയ്യാൻ താത്പര്യമുണ്ട് : പൃഥ്വിരാജ്

നിഹാരിക കെ.എസ്
ഞായര്‍, 23 മാര്‍ച്ച് 2025 (16:20 IST)
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ , പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് ഗിരീഷ് എ.ഡി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രേമലു വൻ ഹിറ്റായി മാറിയിരുന്നു. സൗത്ത് ഇന്ത്യയിൽ ചിത്രം തരംഗം സൃഷ്ടിക്കുകയും ഇതിലൂടെ മമിത ബൈജുവിന് നിരവധി അന്യഭാഷാ ഓഫറുകൾ വരികയും ചെയ്തു. ഇപ്പോഴിതാ, ഗിരീഷിനെ പുകഴ്ത്തി പൃഥ്വിരാജ് സുകുമാരൻ. 
 
ഗിരീഷ് മലയാളത്തിലുള്ള മികച്ച സംവിധായകരിൽ ഒരാളാണ് എന്നും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്നും പറയുകയാണ് പൃഥ്വിരാജ്. ഗിരീഷിനെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ചെയ്യാൻ ബുദ്ധിമുട്ടുകളുള്ള ഴോണറിലുള്ള സിനിമകളാണ് അത്രയും ഭംഗിയായി അദ്ദേഹം ചെയ്യുന്നതെന്നും പൃഥ്വിരാജ് പറയുന്നു.
 
‘ഗിരീഷ് എ. ഡിയുടെ സംവിധാനത്തിൽ ഒരു സിനിമ ചെയ്യാൻ എനിക്ക് വളരെ ആഗ്രഹമുണ്ട്. അടിപൊളിയായ ഫിലിം മേക്കറാണ് അദ്ദേഹം. ഒരു നല്ല എഴുത്തുകാരനാണ്. എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനോ സംസാരിക്കാനോ ഉള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹം ഗംഭീര ഫിലിം മേക്കറാണെന്ന് അറിയാം. നമുക്കുള്ളവരിൽ വച്ച മികച്ച ഒരാളാണ്. ഇപ്പോൾ നമുക്കുള്ളതിൽ വെച്ച് മികച്ച സംവിധായകനാണ് അദ്ദേഹം. 
 
എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചെയ്ത സിനിമകളെല്ലാം പെർഫെക്റ്റ് ആണ്. ചെയ്യാൻ ബുദ്ധിമുട്ടുകളുള്ള ഴോണറിലുള്ള സിനിമകളാണ് അത്രയും ഭംഗിയായി അദ്ദേഹം ചെയ്യുന്നത്. ആളുകൾ ആസ്വദിക്കുന്ന രീതിയിൽ സിനിമ ജനങ്ങളിലേക്ക് എത്തിക്കണമെങ്കിൽ ഗിരീഷ് ഒരു ജീനിയസാണ്', എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments