Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Prithviraj- Lucifer

നിഹാരിക കെ.എസ്

, ഞായര്‍, 23 മാര്‍ച്ച് 2025 (09:59 IST)
താരങ്ങളുടെ പഴയ അഭിമുഖങ്ങൾ ഇടയ്ക്ക് വൈറലാകാറുണ്ട്. അത്തരത്തിൽ പൃഥ്വിരാജിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി പറയുന്ന വീഡിയോ വൈറലാകുന്നു. 2006 ലെ അഭിമുഖമാണ് ആരാധകർ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്.
 
'മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. നാളെ ഞാൻ കാരണം മലയാള സിനിമ നാല് പേർ കൂടുതൽ അറിഞ്ഞാൽ, അതാണ് എന്റെ ഏറ്റവും വലിയ നേട്ടം. എന്റെ ഏറ്റവും വലിയ ആ​ഗ്രഹം എന്താണെന്നോ, തമിഴ്, ഹിന്ദി, തെലുങ്ക് ഇവിടെയൊക്കെ എനിക്ക് അഭിനയിക്കണം. ഇവിടെയെല്ലാം ഞാൻ വലിയ സ്റ്റാറുമാകണം. എന്നിട്ട് നാളെ അവിടുത്തെ ഒരു വലിയ സ്റ്റാറിന്റെ ഒരു അന്യഭാഷാ ചിത്രം, അവിടുത്തെ തിയറ്ററിൽ റിലീസ് ആകുമ്പോൾ അവർ തിയറ്ററിൽ പോയി അത് കാണണം.. അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. എനിക്ക് മലയാള സിനിമയുടെ അംബാസഡർ സ്ഥാനം വഹിക്കണം', എന്നാണ് പൃഥ്വി പറയുന്നത്.
 
നടൻ എന്ന ലേബലിനപ്പുറം താൻ മികച്ച സംവിധായകനും നിർമാതാവും കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. മലയാളവും തമിഴുമെല്ലാം കടന്ന് ബോളിവുഡിൽ വരെ പൃഥ്വി തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. അന്യ ഭാഷകളിൽ നിന്നുള്ള ബി​ഗ് ബജറ്റ് ചിത്രങ്ങൾ വരെ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. തന്റെ പുതിയ ചിത്രമായ എംപുരാന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ പൃഥ്വിരാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍