Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാൻ റഷ്യയിലുണ്ടെന്ന് അറിഞ്ഞ് ആരാധകർ വിമാനം പിടിച്ച് എന്നെ തേടി വന്നു: പ്രിയ വാര്യർ

ഞാൻ റഷ്യയിലുണ്ടെന്ന് അറിഞ്ഞ് ആരാധകർ വിമാനം പിടിച്ച് എന്നെ തേടി വന്നു: പ്രിയ വാര്യർ
, ബുധന്‍, 6 ജൂലൈ 2022 (20:16 IST)
റഷ്യയിൽ നിന്ന് ഫ്ലൈറ്റ് പിടിച്ച് വരെ തന്നെ കാണാൻ ആരാധകർ എത്തിയിട്ടുണ്ടെന്ന് പ്രിയാ വാര്യർ. തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഓർമയാണിതെന്നും പ്രിയാ വാര്യർ പറഞ്ഞു. ഫ്രീ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റഷ്യയിലെ തൻ്റെ ആരാധകരെ പറ്റി പ്രിയാ വാര്യർ മനസ്സ് തുറന്നത്.
 
താൻ റഷ്യയിൽ ഉണ്ടെന്ന് അറിഞ്ഞ് ഒരുകൂട്ടം ആരാധകർ തന്നെ കാണാൻ ഫ്ലൈറ്റ് പിടിച്ച് എത്തിയ കഥയാണ് പ്രിയ വാര്യർ പറഞ്ഞത്. താൻ റഷ്യയിൽ എവിടെയുണ്ട് എന്ന കാര്യമെല്ലാം സോഷ്യൽ മീഡിയ പോസ്റ്റുകൾ പിന്തുടർന്ന് ആരാധകർ സെറ്റ് പീറ്റേഴ്സ് ബർഗിൽ എത്തിയെന്നും തുടർന്ന് തൻ്റെ ഒപ്പം ഫോട്ടോ എടുത്ത ശേഷമാണ് അവർ തിരിച്ചുപോയതെന്നും പ്രിയ വാര്യർ പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകുമ്പോൾ ആളുകൾ തന്നെ തിരിച്ചറിയുകയും ഫോട്ടോ എടുക്കാൻ വരുകയും ചെയ്യുന്നത് തനിക്ക് പലപ്പോഴും ചമ്മലാണെന്നും പ്രിയ വാര്യർ അഭിമുഖത്തിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുരാഗം തുളുമ്പുന്ന രണ്ട് മാടപ്രാവുകൾ: സോഷ്യൽ മീഡിയയെ വീണ്ടും തീപിടിപ്പിച്ച് ഗൗരിയും നിമിഷയും