ബോളിവുഡിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിന് പിന്നാലെ ഹോളിവുഡിലും താരം തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. സിനിമ കുടുംബത്തില്‍ നിന്നുള്ള താരമല്ല പ്രിയങ്ക ചോപ്ര എന്നത് ഏറെ ശ്രദ്ധേയമാണ്. കഴിവിന്റെ മാത്രം അടിസ്ഥാനത്തില്‍ ഹോളിവുഡില്‍ ഉയര്‍ന്നു വന്നിട്ടുള്ള ചുരുക്കം ചില നടിമാരില്‍ പ്രധാനിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ആദ്യ സിനിമ സണ്ണി ഡിയോളിന്റെ ദി ഹീറോയാണ്. ഇതില്‍ തനിക്ക് കിട്ടിയ ശമ്പളം 5000 രൂപയാണെന്ന് പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്ന് പ്രിയങ്ക ഒരു ചിത്രത്തിനായി വാങ്ങുന്നത് 40 കോടി രൂപയാണ്. കൂടുതല്‍ പ്രതിഫലം ഹോളിവുഡ് ചിത്രങ്ങള്‍ക്കാണ് വാങ്ങുന്നത്. അതേസമയം ബോളിവുഡില്‍ താരം 20 കോടി രൂപയാണ് വാങ്ങുന്നത്. സല്‍മാന്‍ഖാന്റെ ഭാരത്, കിക്ക്, സുല്‍ത്താന്‍, അമീര്‍ഖാന്റെ ഗജനി രജനികാന്തിന്റെ എന്തിരന്‍ എന്നീ ചിത്രങ്ങളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് പ്രിയങ്കയായിരുന്നു. എന്നാല്‍ തിരക്കുകാരണം ഇവയെല്ലാം താരം ഉപേക്ഷിക്കുകയായിരുന്നു.