Select Your Language

Notifications

webdunia
webdunia
webdunia
webdunia

30 മിനിറ്റേ കണ്ടുള്ളു, മമ്മൂട്ടി വിസ്മയിപ്പിച്ചു- മറ്റാർക്കും കഴിയാത്ത ഗംഭീര വേഷമെന്ന് നാഷണൽ അവാർഡ് ജേതാവ്

പേരൻപ് ഗംഭീരം, മമ്മൂട്ടി അതിഗംഭീരം! - തമിഴ് സിനിമയ്ക്ക് അഭിമാനിക്കാമെന്ന് നാഷണൻ അവാർഡ് ജേതാവ്

30 മിനിറ്റേ കണ്ടുള്ളു, മമ്മൂട്ടി വിസ്മയിപ്പിച്ചു- മറ്റാർക്കും കഴിയാത്ത ഗംഭീര വേഷമെന്ന് നാഷണൽ അവാർഡ് ജേതാവ്
, വെള്ളി, 19 ജനുവരി 2018 (11:48 IST)
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രത്തിന്റെ റിലീസിംഗ് നീണ്ടുപോവുകയാണ്. ചില പ്രീ പ്രൊഡക്ഷൻസ് വർക്കുകൾ കാരണമാണ് റിലീസ് നീളുന്നതെന്നാണ് സൂചന. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് തമിഴ് നിർമാതാവ് രംഗത്തെത്തിയിരിക്കുന്നു.
 
നിർമാതാവും രണ്ട് തവണാ നാഷണൽ അവാർഡ് ജേതാവുമായ ധനജ്ഞയൻ ഗോവിന്ദ് ആണ് പേരൻപിനെ അഭിനന്ദിച്ച് രംഗത്തെത്തിയി‌രിക്കുന്ന‌ത്. സംവിധായകൻ റാമിനൊപ്പം പേരൻപ് ചെയ്തതിൽ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് ധനഞ്ജയൻ തുടങ്ങിയിരിക്കുന്നത്. നിർമാതാവിന്റെ ട്വീറ്റ് ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 
 
'നന്ദി മമ്മൂക്ക സർ, റാമിനൊപ്പം പേരൻപ് ഏറ്റെടുത്തതിൽ. ഉത്തരവാദിത്വമുള്ള ഒരു അച്ഛന്റെ റോൾ അദ്ദേഹം ഗംഭീരമാക്കിയിരിക്കുകയാണ്. മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് ചിന്തിക്കാൻ കൂടി കഴിയുന്നില്ല. അര മണിക്കൂറെ കണ്ടുള്ളു. ചിത്രത്തിലെ ഓരോ സെക്കൻഡിനും അർത്ഥമുണ്ട്. സിനിമ റിലീസ് ആകാൻ കാത്തിരിക്കുന്നു. തമിഴ് സിനിമ വളർച്ചയുടെ പാതയിൽ ആണെന്നതിൽ അഭിമാനിക്കാം.' - ധനഞ്ജയൻ ട്വീറ്റ് ചെയ്തു. 
 
തമിഴിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും, പിന്നീട് ചിത്രം മലയാളത്തിലും റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. മലയാളികൾക്ക് ഈ സിനിമ ഇഷ്ടമാകുമെന്നും അവർ അംഗീകരിക്കുമെന്നും മമ്മൂട്ടി പറഞ്ഞതിന്റെ അ‌ടിസ്ഥാനത്തിലാണ് സിനിമ മലയാളത്തിലും റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
 
webdunia
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പക്കാ ഫാമിലി എന്റർടെയന്ന്‌മെന്റാണ് ചിത്രമെന്നാണ് കേൾക്കുന്നത്. അഞ്ജലിലും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം സുരാജ് ഗൗരവമുള്ള വേഷങ്ങളിലേക്ക് കൂടി ചുവടു മാറ്റുന്നതിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ തമിഴിലേക്കുള്ള രംഗപ്രവേശവും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയല്ല, വിജയ്‌യും അല്ല! - ഇഷ്ട നടനെ തുറന്നു പറഞ്ഞ് നയൻതാര