Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടയ്ക്കൊരുങ്ങി മമ്മൂട്ടി, കുഞ്ഞാലിയില്‍ നോ കോമ്പ്രമൈസ്!

പടയ്ക്കൊരുങ്ങി മമ്മൂട്ടി, കുഞ്ഞാലിയില്‍ നോ കോമ്പ്രമൈസ്!
, തിങ്കള്‍, 30 ഏപ്രില്‍ 2018 (14:26 IST)
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ പ്രഖ്യാപിച്ചതുമുതല്‍ ഏവരുടെയും കണ്ണുകള്‍ മമ്മൂട്ടി ക്യാമ്പിലേക്കാണ്. നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ള കുഞ്ഞാലിമരക്കാര്‍ എന്ന പ്രൊജക്ടുമായി മമ്മൂട്ടി മുന്നോട്ടുപോകുമോ എന്നാണ് ഏവര്‍ക്കും അറിയേണ്ടത്.
 
നിസംശയം ഒരു കാര്യം ഉറപ്പിക്കാം. കുഞ്ഞാലിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് മമ്മൂട്ടി ക്യാമ്പിന്‍റെ തീരുമാനം. ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ഷാജി നടേശന്‍ ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിക്കഴിഞ്ഞു.
 
അപ്പോല്‍ ഒരുകാര്യത്തില്‍ അവ്യക്തത ഒഴിവാകുന്നു. മലയാളത്തില്‍ ഒരേസമയം രണ്ട് കുഞ്ഞാലിമരക്കാര്‍ ജനിക്കും. മഹാനടന്‍‌മാരായ മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലിയായി അവതരിക്കും. സംവിധായക പ്രതിഭകളായ പ്രയദര്‍ശനും സന്തോഷ് ശിവനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.
 
ഇതില്‍ ജയം ആര്‍ക്കാവും എന്നൊക്കെയുള്ള ചിന്തകള്‍ രണ്ടാമതാണ്. ഒരേ വിഷയത്തെ അടിസ്ഥാനമാക്കി രണ്ട് സിനിമകള്‍ ഒരേസമയം ജനിക്കുന്നത് മലയാളം പോലെയുള്ള ഒരു ചെറിയ ഇന്‍‌ഡസ്ട്രിക്ക് താങ്ങാനാകുമോ എന്ന ചോദ്യവും ഇപ്പോള്‍ വിടാം.
 
നല്ല സിനിമകളാണെങ്കില്‍ രണ്ട് ചിത്രങ്ങളെയും പ്രേക്ഷകര്‍ കൈവിടില്ലെന്നും ഇവ രണ്ടും നമ്മുടെ അഭിമാന സിനിമളായി നിലനില്‍ക്കുമെന്നും പ്രതീക്ഷിക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തലയുടെ ആ സ്വഭാവം തീരെ ഇഷ്ടമല്ല’! - അജിത്തിനെതിരെ തുറന്നടിച്ച് വിശാൽ