Select Your Language

Notifications

webdunia
webdunia
webdunia
webdunia

The Couple Song: ആറു ഭാഷകളില്‍ പാടി ശ്രേയ ഘോഷാല്‍,പുഷ്പ 2: ദി റൂളിലെ 'ദ കപ്പിള്‍ സോംഗ്' പുറത്ത്

Pushpa 2 The Rule's The Couple Song: Allu Arjun

കെ ആര്‍ അനൂപ്

, ബുധന്‍, 29 മെയ് 2024 (13:18 IST)
പുഷ്പ 2: ദി റൂള്‍ റിലീസിന് ഇനി മൂന്ന് മാസങ്ങള്‍ കൂടിയേ ഉള്ളൂ. ആരാധകരില്‍ ആവേശം നിറയ്ക്കാനായി സിനിമയിലെ രണ്ടാമത്തെ ഗാനവും റിലീസ് ചെയ്തു. 'ദ കപ്പിള്‍ സോംഗ്'എന്ന പേരില്‍ അറിയപ്പെടുന്ന ഗാനം 6 ഭാഷകളിലായി റിലീസ് ചെയ്തു.നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ വീഡിയോയില്‍ പ്രധാന അഭിനേതാക്കളായ അല്ലു അര്‍ജുനും രശ്മിക മന്ദാനയെയും കാണാനായി.
 
നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയുടെയും സംവിധായകന്‍ സുകുമാറിന്റെ നേതൃത്വത്തില്‍ ചുവടുകള്‍ പരിശീലിപ്പിക്കുന്ന താരങ്ങളെയാണ് ഗാന രംഗത്ത് കാണാനായത്. ഗാനരംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി സെറ്റില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്. എല്ലാ ഭാഷകളിലും ശ്രേയ തന്നെയാണ് പാടിയിരിക്കുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളിലൊന്നായ പുഷ്പ 2: ദ റൂള്‍ 2024 ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിനെത്തും. അല്ലു അര്‍ജുനും ഡിഎസ്പിക്കും ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിക്കൊടുത്ത 2021-ലെ പുഷ്പ: ദി റൈസിന്റെ തുടര്‍ച്ച ചിത്രമാണിത്.  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലാൻ ചെയ്ത് പൈസ തട്ടി, സിനിമയ്ക്ക് പറവ ഫിലിം കമ്പനി ഒരു രൂപ പോലും മുടക്കിയില്ല, മഞ്ഞുമ്മൽ ബോയ്സ് നിർമാതക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ