Webdunia - Bharat's app for daily news and videos

Install App

പക്വതയുടെ കാര്യത്തിൽ മഞ്ജുവിനെ കണ്ട് പഠിക്കണം! കാവ്യ മാധവനെ കുറിച്ച് ചോദ്യം; മറുപടി നൽകി മഞ്ജു

മനഃപൂർവം മഞ്ജുവിനെ വേദനിപ്പിക്കാൻ വേണ്ടി ചോദിച്ച ചോദ്യം!

നിഹാരിക കെ.എസ്
വ്യാഴം, 3 ഏപ്രില്‍ 2025 (14:15 IST)
തിരിച്ചുവരവിൽ സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മഞ്ജു വാര്യർക്ക് വീഴ്ച പറ്റിയിട്ടില്ല. അത്തരത്തിൽ മഞ്ജു ശക്തയായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു ആയിഷ. സൗദിയിലെ റിയാദിലെ ഒരു പാലസിൽ(റോയൽ ഫാമിലി അല്ല) ​ഗദ്ദാമ ആയി ജോലി ചെയ്യുന്ന ആയിഷ ആട്ടിയിട്ടാണ് മഞ്ജു അഭിനയിച്ചത്. ഈ സിനിമയുടെ റിലീസിന് മുന്നോടിയായി നടത്തിയ പ്രൊമോഷൻ പരിപാടിയ്ക്കിടെ ഒരു മാധ്യമ പ്രവർത്തക ചോദിച്ച ചോദ്യത്തിന് മഞ്ജു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 
 
മഞ്ജുവിന്റെ ആരാധക ഗ്രൂപ്പുകളിലും ഫാൻസ്‌ പേജുകളിലാണ് ഈ വീഡിയോ ചർച്ചയാകുന്നത്. സിനിമയെ കുറിച്ച് സംസാരിച്ച മഞ്ജുവിനോട് മാധ്യമ പ്രവർത്തക കാവ്യ മാധവനെ ഉൾപ്പെടുത്തി ഒരു ചോദ്യം ചോദിക്കുകയായിരുന്നു. കാവ്യ മാധവൻ അഭിനയിച്ച ഗദ്ദാമ എന്ന ചിത്രവുമായി ഇതിന് എന്തെങ്കിലും സാമ്യത ഉണ്ടോ എന്നായിരുന്നു ചോദ്യം. അപ്രതീക്ഷിതമായി ആ പേര് കേട്ടെങ്കിലും മഞ്ജു സംയമനം പാലിച്ച് ഒരു ചെറു പുഞ്ചിരിയോടെ 'ഇല്ല' എന്ന് മറുപടി നൽകുകയായിരുന്നു. ഒപ്പം, വേഗം തന്നെ മറ്റൊരാളോട് ചോദ്യം ചോദിക്കാനും മഞ്ജു ആവശ്യപ്പെട്ടു.
 
ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷമോ കാവ്യ-ദിലീപ് വിവാഹത്തിന് ശേഷമോ മഞ്ജു ആരെയും വേദനിപ്പിച്ച് സംസാരിക്കാറില്ല. മഞ്ജു ഒരാളുടെ വ്യക്തിജീവിതത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുകയോ ചോദ്യങ്ങൾ ചോദിച്ച് പരിഹസിക്കുകയോ ചെയ്യാറില്ല. അനുഭവ സമ്പത്ത് മഞ്ജുവിനെ അത്രമേൽ പക്വതയാക്കുന്നുണ്ട്. അത്രയും ജനങ്ങൾക്ക് മുന്നിൽ വെച്ച് മഞ്ജുവിനെ മനഃപൂർവ്വം പരിഹസിക്കാൻ വേണ്ടി തന്നെയാണ് അവതാരക ആയിഷ എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കാവ്യയുടെ പേര് അവിടേക്ക് വലിച്ചിട്ടതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. 
  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments