Publish Date: Wed, 07 Jul 2021 (15:48 IST)
Updated Date: Wed, 07 Jul 2021 (15:51 IST)
'അണ്ണാത്തെ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ രജനികാന്ത് യുഎസിലേക്ക് പോയിരുന്നു. ചികിത്സയ്ക്കായി യുഎസ് എത്തിയ രജനി ഇപ്പോള്‍ ആരോഗ്യത്തോടെയാണ് കഴിയുന്നതെന്ന് സുഹൃത്തും ഗാനരചയിതാവുമായ വൈരമുത്തു അറിയിച്ചിരുന്നു. നാളെ രാവിലെ യുഎസില്‍ നിന്ന് രജനി മടങ്ങുമെന്നാണ് പുതിയ വിവരം.
ജൂലൈ എട്ടിന് (നാളെ) ചെന്നൈയിലേക്ക് നടന്‍ മടങ്ങും, ആരാധകര്‍ അദ്ദേഹത്തെ പഴയ സ്‌റ്റൈലില്‍ തന്നെ കാണുവാനും സ്വാഗതം ചെയ്യാനും ആയി കാത്തിരിക്കുകയാണ്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ' നേരത്തെ പ്രഖ്യാപിച്ചിരുന്ന നവംബര്‍ 4നു തന്നെ റിലീസ് ചെയ്യും. തിയേറ്ററുകളില്‍ തന്നെ എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.