Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിന്റെ സുരക്ഷക്ക് വേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും: മാറോട് ചേർത്ത് മകൾക്ക് സണ്ണി ലിയോണിന്റെ ഉറപ്പ്

നിന്റെ സുരക്ഷക്ക് വേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും: മാറോട് ചേർത്ത് മകൾക്ക് സണ്ണി ലിയോണിന്റെ ഉറപ്പ്
, ഞായര്‍, 15 ഏപ്രില്‍ 2018 (15:30 IST)
കഠ്വയിൽ അതി ക്രൂര പീഡനത്തിനിരയായി പിച്ചിച്ചീന്തപ്പെട്ട എട്ട് വയസുകാരിയുടെ വിയോഗത്തിൽ മുറിപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ മനസ്സാക്ഷി. ലോകം തന്നെ ഭീതിയോടെയാണ് സംഭവത്തെ നോക്കി കണ്ടത്. എട്ട് വയസ്സുകാരി നേരിടേണ്ടി വന്ന അതിക്രമം ഓരോ മാതാപിതാക്കളുടെ മനസ്സിലും ഭീതി പടർത്തുന്നതാണ്. നിരവധി പേരാണ് സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രധിശേധവുമായി രംഗത്ത് വന്നത്. ഇപ്പോഴിതാ സണ്ണി ലിയോണും സംഭവത്തി;ൽ വൈകാരികമയി പ്രതികരിച്ചിരിക്കുകയാണ്. 
 
തന്റെ മകളായ നിഷാ കൗർ വെബ്ബറിനെ മാറോട് ചേർത്ത്പിടിച്ച് നിന്റെ സുരക്ഷക്ക് വേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും എന്ന് സ്വന്തം കുഞ്ഞിന് ഉറപ്പ് നൽകുകയാണ് സണ്ണി ലിയോൺ. എന്തു വില കോടുത്തും നമുക്ക് നമ്മുടെ കൂട്ടികളെ എപ്പോഴും നമ്മോട് ചേർത്ത് നിർത്താം എന്നും പറയുന്നു സണ്ണി ലിയോൺ. കഴിഞ്ഞ വർഷമാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയേലും ചേർന്ന് നിഷയെ ദത്തെടുത്തത്.
 
എന്റെ ഹൃദയത്തിന്റെ ആത്മാവിന്റെ ശരീരത്തിന്റെ ഓരോ അണുവിനാലും ഞാൻ നിന്നെ ഈ ലോകത്തിലെ ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കും എന്ന് ഞാൻ ഉറപ്പ് നൽകുന്നു. അതിനായി എന്റെ ജീവൻ നൽകേണ്ടി വന്നാലും നിന്റെ സുരക്ഷക്കായി ഞാനത് ചെയ്യും. കുട്ടികൾ എപ്പോഴും ദുഷ്ടന്മാരിൽ നിന്നും സുരക്ഷിതരായിരിക്കണം. നമുക്ക് കുട്ടികളെ നമ്മോട് ചേർത്ത് നിർത്താം. എന്തു വില കൊടുത്തും അവരെ സംരക്ഷിക്കാം. സണ്ണി ലിയോൺ ട്വിറ്ററിൽ കുറിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോൺ പോൾ ജോർജ് ഇനി 'അമ്പിളി'ക്ക് പിന്നാലെ, നായകൻ സൗബിൻ