Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപാനം തീരെയില്ല,ശരീര സൗന്ദര്യം നിലനിര്‍ത്തുക എന്നത് ചില്ലറ കാര്യമല്ല!രാംചരണിന്റെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്

Actor Ram Charan actor Ram Charan health actor Ram Charan news Ram Charan fitness Ram Charan health Ram Charan lifestyle actor Ram Charan Ram Charan news fitness gym health news education

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (10:23 IST)
ശരീര സൗന്ദര്യം നിലനിര്‍ത്തുക എന്നത് ചില്ലറ കാര്യമല്ല. രാംചരണിന്റെ കാര്യമെടുത്താല്‍ ഇത് മനസ്സിലാകും. കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടരുന്ന ആളാണ് നടന്‍.
 
ആഴ്ചയില്‍ 6 ദിവസവും വ്യായാമം ഉണ്ട്. കാര്‍ഡിയോ, വെയിറ്റ് ട്രെയിനിങ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വ്യായാമം. രണ്ടു മണിക്കൂര്‍ വ്യായാമത്തിന് മാത്രമായി മാറ്റിവയ്ക്കും.
 
നമ്മുടെ നാട്ടിലെ ആളുകള്‍ സാധാരണ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതെങ്കില്‍ രണ്ട് മൂന്ന് മണിക്കൂര്‍ ഇടവേളകളില്‍ രാംചരന്‍ എന്തെങ്കിലും ഭക്ഷണം കഴിക്കും. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഗുണമുണ്ട്.മെറ്റബോളിസം വര്‍ധിപ്പിക്കാനും ഒരു ദിവസത്തെ മുഴുവന്‍ സമയവും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനും ആകും.
 
പഴം, പച്ചക്കറികള്‍, മത്സ്യം, മാംസം, മുട്ട 
തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉണ്ടാകും. ജീവിതശൈലിയിലും കൃത്യമായ അച്ചടക്കം നടനുണ്ട്. മദ്യപാനം തീരെ ഇല്ലെന്നാണ് കേള്‍ക്കുന്നത്.
 
പഞ്ചസാര, പാക്കേജ്ഡ്, പ്രോസസ്ഡ് തുടങ്ങിയ ഭക്ഷണങ്ങളോട് നോ പറയും.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദിനെ നായകനാക്കി ഇപ്പോള്‍ ആ സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് ലോകേഷ് കനകരാജ്, കാരണം വെളിപ്പെടുത്തി സംവിധായകന്‍