Webdunia - Bharat's app for daily news and videos

Install App

‘അറിയപ്പെടുന്ന സ്ത്രീവിരുദ്ധരില്‍ ഒരാളാണ് ഞാൻ, കസബയിലൂടെ മകനും കുറച്ച് പകുത്തെടുത്തിട്ടുണ്ട്’ - വിമർശനങ്ങളെ പരിഹസിച്ച് രൺജി പണിക്കർ

Webdunia
ചൊവ്വ, 21 മെയ് 2019 (14:40 IST)
കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധരില്‍ ഒരാളാണ് താനെന്ന് രഞ്ജി പണിക്കര്‍. പകുതി സ്ത്രീ വിരുദ്ധത തന്റെ മകനും പകുത്തെടുത്തെന്ന് രൺജി പണിക്കർ പറഞ്ഞു. ജിസ് ജോയ് സംവിധാനം ചെയ്ത ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന സിനിമയുടെ നൂറാം ദിനാഘോഷ വേളയിലായിരുന്നു സ്ത്രീ വിരുദ്ധതയുടെ പേരിൽ തനിക്കെതിരെ ഉയർന്ന വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട് താരം സംസാരിച്ചത്.  
 
''കേരള സംസ്ഥാനത്തെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധരില്‍ ഒരാളാണ് ഞാന്‍, കസബ എന്ന സിനിമ സംവിധാനം ചെയ്തതിന് ശേഷം കുറച്ച് മകനും പകുത്തെടുത്തിട്ടുണ്ട്. സ്ത്രീവിരുദ്ധ പാപത്തിന്റെ കറ കഴുകിക്കളയാന്‍ എന്നെ സഹായിക്കുന്നത് ഓം ശാന്തി ഓശാന പോലെ, വിജയ് സൂപ്പറും പോലെയുള്ള സിനിമകളിലെ നല്ലവരായ അച്ഛന്‍ കഥാപാത്രങ്ങളാണ്.''- രൺജി പണിക്കർ പറഞ്ഞു. 
 
രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് തുറന്ന് പറഞ്ഞതിനാണ് നടി പാര്‍വതി തിരുവോത്തിന് നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നത്. പാർവതിയുടെ പരാമർശത്തിന് പിന്നാലെ മുന്‍പ് താന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളില്‍ ഇപ്പോള്‍ ഖേദിക്കുന്നു എന്ന് രഞ്ജി പണിക്കര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. 
 
ദി കിംഗ് അടക്കമുള്ള തന്റെ സിനിമകളിലെ സംഭാഷണങ്ങളിലെ സ്ത്രീ വിരുദ്ധത വ്യാപകമായി ചര്‍ച്ച ചെയ്യപ്പട്ടപ്പോഴായിരുന്നു ഇനിയൊരിക്കലും താനങ്ങനെ എഴുതില്ല എന്ന് അദ്ദേഹം പറഞ്ഞത്. അതേ രൺജി പണിക്കരിൽ നിന്നു തന്നെയാണ് കഴിഞ്ഞ ദിവസം പുതിയ പരിഹാസ മറുപടിയും വന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അതിതീവ്ര മഴ; മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments