Publish Date: Mon, 24 Dec 2018 (12:41 IST)
Updated Date: Mon, 24 Dec 2018 (12:42 IST)
ഇത്തവണത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയാണ് തമിഴ് ചിത്രം രാക്ഷസന്റെ സ്ഥാനം. നായകനേക്കാൾ ആകാംഷയുണർത്തുന്നതായിരുന്നു വില്ലനായ ക്രിസ്റ്റഫറുടെ സ്വഭാവവും അഭിനയവും. ശരവണൻ എങ്ങനെ ക്രിസ്റ്റഫറായി ആ ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ ജനിപ്പിച്ചിരുന്നു.
ഇപ്പോഴിതാ, രാക്ഷസന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. സിനിമയിലെ വിഷ്വൽ എഫ്ക്ട്സിൽ ഒരുക്കിയ മോക്കിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫൈനൽ എഡിറ്റ് കഴിഞ്ഞ് ചിത്രം തിയേറ്ററിൽ എത്തിയാലും എന്തെങ്കിലും പ്രശ്നങ്ങളും അബദ്ധങ്ങളും ചിത്രത്തുൽ കാണാൻ സാധിക്കും.
എന്നാൽ രാക്ഷസനിൽ ഇത്തരത്തിൽ ഒന്നു കണ്ടെത്തുക ശ്രമകരമല്ല. അതിസൂക്ഷ്മമായാണ് ഒരോ സീനും സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്. രാക്ഷസൻ എന്ന ചിത്രത്തെ കീറി മുറിച്ചാൽ പോലും ഒരു മിസ്റ്റേക്കും കണ്ടെത്താൻ കഴിയില്ല. അത്രയ്ക്ക് പെർഫക്ടായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.