Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതി, നിർത്തിക്കോ... ഇത് അവസാന താക്കീത് ആണ്! അസംബന്ധം പ്രചരിപ്പിച്ചവർക്കെതിരെ നടി തബു

മതി, നിർത്തിക്കോ... ഇത് അവസാന താക്കീത് ആണ്! അസംബന്ധം പ്രചരിപ്പിച്ചവർക്കെതിരെ നടി തബു

നിഹാരിക കെ.എസ്

, ബുധന്‍, 22 ജനുവരി 2025 (14:01 IST)
തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പ്രസ്‌താവനകളിൽ പ്രതികരണവുമായി നടി തബു. കഴിഞ്ഞ ദിവസമാണ് തബുവിന്റെ പേരിൽ മോശം പ്രസ്‌താവന സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സംഭവം വ്യാജമാണെന്നും തബു ഇങ്ങനെ ഒരു പ്രതികരണം നടത്തിയിട്ടില്ലെന്നും നടിയുടെ സോഷ്യൽ മീഡിയ ടീം വ്യക്തമാകകുന്നത്. വിവാഹത്തെ കുറിച്ച് അഭിപ്രായം പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് തബുവിന്റെ പേരിൽ വാർത്തകൾ വന്നത്.
 
വിവാഹം വേണ്ടെന്നും, പകരം കിടക്കയിൽ ഒരു പുരുഷനെ മതിയെന്നും തബു പറഞ്ഞതായാണ് മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്‌തത്‌. ഇതിന് പിന്നാലെ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ടീം ഇത് നിഷേധിച്ച് രംഗത്ത് വരികയായിരുന്നു. പ്രസ്‌താവന പൂർണമായും കെട്ടിച്ചമച്ചതാണെന്ന് അവർ വ്യക്തമാക്കി. കേവലം വാർത്തകൾ നിഷേധിക്കുക മാത്രമല്ല, ഇത്തരം തെറ്റായ പ്രസ്‌താവനകൾ പ്രചരിപ്പിക്കുന്നത് മൂലമുണ്ടാവുന്ന ധാർമ്മികമായ പ്രത്യാഘാതങ്ങളെയും അവർ ഓർമ്മപ്പെടുത്തി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നും കൃത്യമായ നടപടി ഉണ്ടാവണമെന്നാണ് നടിയുടെ സോഷ്യൽ മീഡിയ ടീം ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം.
 
'തബുവിന്റെ പേരിൽ ചില മാന്യമല്ലാത്ത പ്രസ്‌താവനകൾ തെറ്റായി ആരോപിച്ച് നിരവധി വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും വാർത്ത നൽകുന്നുണ്ട്. അവൾർ ഒരിക്കലും ഈ പ്രസ്‌താവന നടത്തിയിട്ടില്ലെന്നും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ഗുരുതരമായ ധാർമ്മിക ലംഘനമാണെന്നും ഞങ്ങൾ ഇപ്പോൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.' താരത്തിന്റെ സോഷ്യൽ മീഡിയ ടീം അറിയിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗെയിം ചെയ്ഞ്ചറിന്റെ പരാജയം, നിര്‍മാതാവിന്റെ അടുത്ത ചിത്രത്തില്‍ പ്രതിഫലം വെട്ടിക്കുറച്ച് റാം ചരണ്‍