Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ പിന്തുണച്ചു, ശ്രിനിവാസനെതിരെ വാളെടുത്ത് താരങ്ങൾ; ആദരിക്കപ്പെടുന്ന താരങ്ങൾ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണെന്ന് രേവതി

തങ്ങൾ ആദരിക്കുന്ന താരങ്ങൾ ഇത്തരത്തിൽ സംസാരിക്കുന്നത് ഏറെ ഖേദകരമാണെന്ന് രേവതി ട്വിറ്റിൽ കുറിച്ചു.

ദിലീപിനെ പിന്തുണച്ചു, ശ്രിനിവാസനെതിരെ വാളെടുത്ത് താരങ്ങൾ; ആദരിക്കപ്പെടുന്ന താരങ്ങൾ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണെന്ന് രേവതി
, ബുധന്‍, 8 മെയ് 2019 (11:08 IST)
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന നടന്‍ ശ്രീനിവാസന്‍റെ പ്രതികരണത്തിനെതിരെ ഏറെ വിമര്‍ശനമാണ് ഉയരുന്നത്. ശ്രീനിവാസന്റെ പരാമർശത്തിൽ മറുപടിയുമായി ഡബ്ലുസിസി അംഗം രേവതിയും രംഗത്തെത്തി. തങ്ങൾ ആദരിക്കുന്ന താരങ്ങൾ ഇത്തരത്തിൽ സംസാരിക്കുന്നത് ഏറെ ഖേദകരമാണെന്ന് രേവതി ട്വിറ്റിൽ കുറിച്ചു. 
 
'നമ്മൾ ആദരിക്കുന്ന താരങ്ങൾ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികൾ കൂടുതൽ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്? ഇത്തരത്തിലുള്ള പ്രസ്താവനകൾ അടുത്ത തലമുറയിൽ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് അവർ ചിന്തിക്കേണ്ടതില്ലേ?'- രേവതി ട്വിറ്ററിൽ കുറിച്ചു.
 
ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞത്.പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നത് വിശ്വസിക്കാന്‍ കഴിയില്ല. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവാക്കില്ലെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.  ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് പറഞ്ഞ ശ്രീനിവാസന്‍ സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
 
"ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിർണയിക്കുന്നത് താര–വിപണിമൂല്യമാണെന്നും ശ്രീനിവാസൻ പറഞ്ഞു." നയൻതാരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാർക്ക് ലഭിക്കുന്നുണ്ടെന്ന് ശ്രീനിവാസന്‍ ആരാഞ്ഞു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതെന്താ ചിലന്തിവലയോ? - പ്രിയങ്കയെ ട്രോളി ആരാധകർ