Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വരവ് വെറുതെ ആവില്ല,കരണ്‍ ജോഹറിന്റെ 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി' ടീസര്‍ കണ്ടില്ലേ ?

Rocky Aur Rani Kii Prem Kahaani

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ജൂണ്‍ 2023 (15:01 IST)
ഏഴ് വര്‍ഷത്തിന് ശേഷം റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന് വേണ്ടി കരണ്‍ ജോഹര്‍ വീണ്ടും സംവിധായകന്റെ തൊപ്പി അണിഞ്ഞു. രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.
ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ മനോഹരമായ പ്രണയ കഥ വാഗ്ദാനം ചെയ്യുന്നു.കരണിന്റെ അടുത്ത സുഹൃത്തും നടനുമായ ഷാരൂഖ് ഖാനാണ് ടീസര്‍ പുറത്തിറക്കിയത്.  
സോയ അക്തറിന്റെ ഗല്ലി ബോയ് എന്ന ചിത്രത്തിന് ശേഷം രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 
രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ധര്‍മ്മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്മി എന്നിവര്‍ അഭിനയിക്കുന്ന ചിത്രം 2023 ജൂലൈ 28 ന് റിലീസ് ചെയ്യും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധൂമം റിലീസിന് ഇനി മൂന്ന് നാള്‍,ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം,ടൈറ്റില്‍ ട്രാക്ക് വീഡിയോ