Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായികാ-നായകന്‍ താരം നന്ദു ആനന്ദ് വിവാഹിതനായി

നായികാ നായകനിലൂടെയാണ് നന്ദു ശ്രദ്ധേയനായത്.

actor Nandu Anand gets married

നിഹാരിക കെ.എസ്

, വ്യാഴം, 3 ഏപ്രില്‍ 2025 (11:27 IST)
നടനും റിയാലിറ്റി ഷോ താരവുമായ നന്ദു ആനന്ദ് വിവാഹിതനായി. കല്യാണി കൃഷ്ണയാണ് വധു. ഗുരുവായൂരമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്. നായികാ നായകനിലൂടെയാണ് നന്ദു ശ്രദ്ധേയനായത്.
 
നായിക നായകനിലെ സഹതാരങ്ങളായ സിദ് വിനായക്, വെങ്കിടേഷ്, മാളവിക കൃഷ്ണദാസ്, തേജസ് ജ്യോതി തുടങ്ങിയവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു. ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍, സംവൃത സുനില്‍ എന്നിവര്‍ വിധി കര്‍ത്താക്കളായി എത്തിയ നായികാ-നായകന്‍ റിയാലിറ്റി ഷോ നന്ദുവിന് ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു. 
 
നായികാ നായകന് പിന്നാലെ നന്ദു സിനിമയിലും അഭിനയിച്ചു. ഓട്ടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലാണ് നന്ദു അഭിനയിച്ചത്. പ്രൊഡക്ഷന്‍ പ്രോജക്ട് ഡിസൈനിങ് എന്നിവയ്ക്കായി സിനിമാരസ പ്രൊഡക്ഷന്‍ എന്നൊരു മീഡിയ പ്രൊഡക്ഷന്‍ കമ്പനിയും നന്ദുവിനുണ്ട്. ഗോള്‍ഡ്, ഡയമണ്ട് ബിസിനസുകാരിയാണ് നന്ദുവിന്റെ വധു കല്യാണി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരി കേസ്; ശ്രീനാഥ് ഭാസിയെയും ഷൈൻ ടോമിനെയും ചോദ്യം ചെയ്യും? ഫോൺ രേഖകൾ പരിശോധിക്കും