പുതിയതായി സിനിമയിലെത്തുന്ന യുവതികള്‍ക്ക് എങ്ങനെ പ്രമുഖ നടിയാകാമെന്ന് സ്റ്റഡി ക്ലാസാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് സന്തോഷ് പണ്ഡിറ്റ്. ആരുടെയും പേര് പറയുന്നില്ലെങ്കില്‍, ഇരകള്‍ക്ക് പരാതി ഇല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ, പുതുതായി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു വരുന്ന യുവതികള്‍ക്കും , അവരുടെ അമ്മമാര്‍ക്കും എങ്ങനെ കൂടുതല്‍ അവസരങ്ങള്‍ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു 'study class' ആണ് ഈ റിപ്പോര്‍ട്ട്- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
'നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതല്‍ നടിമാര്‍ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാര്‍ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാര്‍ പറയുന്നു. സിനിമ സ്‌ക്രീനില്‍ U certified ആണേലും.... പിന്നണിയില്‍ 'A' certificate ആണത്രേ.. നടിമാര്‍ ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താന്‍ ഏതെങ്കിലും പ്രമുഖ നടന്മാര്‍ രാത്രിയില്‍ വാതിലില്‍ 10 തവണ മുട്ടിയാല്‍ ചില നടിമാര്‍ തെറ്റിദ്ധരിക്കുന്നു. ആ വാതില്‍ മുട്ടലിന് പിന്നില്‍ 'കെയര്‍ ആണ് കെയര്‍' എന്നു മനസ്സിലാക്കുന്നില്ല..'- സന്തോഷ് പണ്ഡിറ്റ് കുറിച്ചു.