Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞെട്ടിക്കാൻ മോഹൻലാൽ, ഒടിയന്റെ മാസ് റിലീസിനൊപ്പം മറ്റൊരു ബ്രഹ്മാണ്ഡ പ്രഖ്യാപനവും?!

ഒടിയന്റെ റിലീസിന് മറ്റൊരു കൂറ്റൻ പ്രഖ്യാപനം!

ഞെട്ടിക്കാൻ മോഹൻലാൽ, ഒടിയന്റെ മാസ് റിലീസിനൊപ്പം മറ്റൊരു ബ്രഹ്മാണ്ഡ പ്രഖ്യാപനവും?!
, തിങ്കള്‍, 23 ജൂലൈ 2018 (14:00 IST)
മോഹൻലാലിന്റെ ഒടിയന്റെ അവതാരപിറവി അടുത്തിരിക്കുകയാണ്. ഒടിയന്റെ മാസ് റിലീസിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. ഒടിയൻ റിലീസ് ചെയ്യുന്ന ദിവസം മറ്റൊരു പടത്തിന്റെ ബ്രഹ്മാണ്ഡ പ്രഖ്യാപനവും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ.       
 
ആയിരം കോടിയുടെ കൂറ്റൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന രണ്ടാമൂഴമാണ് ആ ചിത്രം. ഒടിയൻ റിലീസ് ചെയ്യുന്ന അന്ന്, രണ്ടാമൂഴത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് സൂചന. അഭിനേതാക്കൾ, ചിത്രീകരണ തീയതി, സാങ്കേതിക വിദഗ്ധർ തുടങ്ങി രണ്ടാമൂഴവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അന്നേദിവസം പുറത്തുവിടുമെന്ന് സൂചനയുണ്ട്. 
 
രണ്ടുഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ആദ്യഭാഗം 2020ല്‍ റിലീസാകും. ആദ്യഭാഗം റിലീസായി കൃത്യം മൂന്നുമാസം കഴിയുമ്പോള്‍ രണ്ടാം ഭാഗവുമെത്തും. രണ്ടുഭാഗങ്ങളിലുമായി മോഹന്‍ലാലിന് ഈ പ്രൊജക്ടില്‍ 50 കോടി രൂപയായിരിക്കും പ്രതിഫലമെന്നാണ് സൂചന. 
 
എം ടി രചിച്ച ബൃഹത്തായ തിരക്കഥയില്‍ നൂറുകണക്കിന് കഥാപാത്രങ്ങളുണ്ട്. ഭീമസേനനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും വലിയ താരങ്ങള്‍ തന്നെയാവും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെറികിന്റെ അതിശയിപ്പിക്കുന്ന യാത്ര, അബ്രഹാമിന്റെ പടയോട്ടം പുതിയ റെക്കോർഡിലേക്ക്!