പക്വതയുടെ കാര്യത്തിൽ മഞ്ജുവിനെ കണ്ട് പഠിക്കണം! കാവ്യ മാധവനെ കുറിച്ച് ചോദ്യം; മറുപടി നൽകി മഞ്ജു
മനഃപൂർവം മഞ്ജുവിനെ വേദനിപ്പിക്കാൻ വേണ്ടി ചോദിച്ച ചോദ്യം!
തിരിച്ചുവരവിൽ സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മഞ്ജു വാര്യർക്ക് വീഴ്ച പറ്റിയിട്ടില്ല. അത്തരത്തിൽ മഞ്ജു ശക്തയായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു ആയിഷ. സൗദിയിലെ റിയാദിലെ ഒരു പാലസിൽ(റോയൽ ഫാമിലി അല്ല) ഗദ്ദാമ ആയി ജോലി ചെയ്യുന്ന ആയിഷ ആട്ടിയിട്ടാണ് മഞ്ജു അഭിനയിച്ചത്. ഈ സിനിമയുടെ റിലീസിന് മുന്നോടിയായി നടത്തിയ പ്രൊമോഷൻ പരിപാടിയ്ക്കിടെ ഒരു മാധ്യമ പ്രവർത്തക ചോദിച്ച ചോദ്യത്തിന് മഞ്ജു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
മഞ്ജുവിന്റെ ആരാധക ഗ്രൂപ്പുകളിലും ഫാൻസ് പേജുകളിലാണ് ഈ വീഡിയോ ചർച്ചയാകുന്നത്. സിനിമയെ കുറിച്ച് സംസാരിച്ച മഞ്ജുവിനോട് മാധ്യമ പ്രവർത്തക കാവ്യ മാധവനെ ഉൾപ്പെടുത്തി ഒരു ചോദ്യം ചോദിക്കുകയായിരുന്നു. കാവ്യ മാധവൻ അഭിനയിച്ച ഗദ്ദാമ എന്ന ചിത്രവുമായി ഇതിന് എന്തെങ്കിലും സാമ്യത ഉണ്ടോ എന്നായിരുന്നു ചോദ്യം. അപ്രതീക്ഷിതമായി ആ പേര് കേട്ടെങ്കിലും മഞ്ജു സംയമനം പാലിച്ച് ഒരു ചെറു പുഞ്ചിരിയോടെ 'ഇല്ല' എന്ന് മറുപടി നൽകുകയായിരുന്നു. ഒപ്പം, വേഗം തന്നെ മറ്റൊരാളോട് ചോദ്യം ചോദിക്കാനും മഞ്ജു ആവശ്യപ്പെട്ടു.
ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷമോ കാവ്യ-ദിലീപ് വിവാഹത്തിന് ശേഷമോ മഞ്ജു ആരെയും വേദനിപ്പിച്ച് സംസാരിക്കാറില്ല. മഞ്ജു ഒരാളുടെ വ്യക്തിജീവിതത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുകയോ ചോദ്യങ്ങൾ ചോദിച്ച് പരിഹസിക്കുകയോ ചെയ്യാറില്ല. അനുഭവ സമ്പത്ത് മഞ്ജുവിനെ അത്രമേൽ പക്വതയാക്കുന്നുണ്ട്. അത്രയും ജനങ്ങൾക്ക് മുന്നിൽ വെച്ച് മഞ്ജുവിനെ മനഃപൂർവ്വം പരിഹസിക്കാൻ വേണ്ടി തന്നെയാണ് അവതാരക ആയിഷ എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കാവ്യയുടെ പേര് അവിടേക്ക് വലിച്ചിട്ടതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.