Webdunia - Bharat's app for daily news and videos

Install App

വീണ്ടും പ്രണയിക്കാന്‍ ഷെയിന്‍ നിഗം; 'ഹാല്‍' ടീസറിനു മികച്ച പ്രതികരണം

ജെ.വി.ജെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്

രേണുക വേണു
ബുധന്‍, 19 ജൂണ്‍ 2024 (11:10 IST)
Shane Nigam

വീണ്ടുമൊരു റൊമാന്റിക് ചിത്രവുമായി ഷെയിന്‍ നിഗം. നിഷാദ് കോയയുടെ രചനയില്‍ വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി. റിലീസ് ചെയ്തു 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 10 ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ടീസറിനു സാധിച്ചു. തസ്ലിം ഫസ്ലീയുടെ വരികള്‍ക്ക് നന്ദഗോപന്‍ സംഗീതം നല്‍കി ഷെയിന്‍ നിഗം ആലപിച്ച 'റഫ്ത റഫ്ത' എന്ന ഗാനമാണ് ടീസര്‍ ആയി എത്തി പ്രേക്ഷകര്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുന്നത്. 
 
ജെ.വി.ജെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വ്വഹിക്കുന്ന 'ഹാല്‍' സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയാണ്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായ ഹാല്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ഹാല്‍ കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shane Nigam (@shanenigam786)

ക്യാമറ: രവി ചന്ദ്രന്‍, ആര്‍ട്ട് ഡയറക്ഷന്‍: പ്രശാന്ത് മാധവ്, എഡിറ്റര്‍: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണ്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, സ്റ്റില്‍സ് : എസ് ബി കെ ഷുഹൈബ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments