Select Your Language

Notifications

webdunia
webdunia
webdunia
webdunia

Trailer: ടിനി ടോം നായകന്‍,'മത്ത്' ട്രെയിലര്‍ പുറത്തിറങ്ങി

Tiny Tom starrer 'Math Movie' trailer released

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജൂണ്‍ 2024 (12:57 IST)
നടന്‍ ടിനി ടോം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന'മത്ത്' എന്ന സിനിമയിലെ ട്രെയിലര്‍ പുറത്ത്.രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിലെ 'എന്റെ കുഞ്ഞല്ലേ' എന്ന പാട്ടും അടുത്തിടെ പുറത്ത് വന്നു.
ജൂണ്‍ 21നാണ് സിനിമയുടെ റിലീസ്. സിനിമയില്‍ നരന്‍ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടിനി ടോം തന്നെയാണ്.സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍, അശ്വിന്‍, ഫൈസല്‍, യാര, സല്‍മാന്‍, ജസ്ലിന്‍, തന്‍വി, അപര്‍ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.
കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.സിബി ജോസഫ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ മെന്‍ഡോസ് ആന്റണി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതെന്റെ അനിയത്തി കുട്ടിയാ...നിതാരയെ ചേര്‍ത്ത് പിടിച്ച് നില, ബക്രീദ് ആശംസകളുമായി പേളി മാണി